How to Donate Directly into Chief Minister's Distress Relief Fund
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകമായ ഒരു ദുരന്തമാണ് നാം അഭിമൂഖീകരിക്കേണ്ടി വന്നത്. ഇതിന്‍റെ ആഘാതത്തില്‍ നിന്നും കേരളം ഇനിയും മോചിതമായിട്ടില്ല. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു. വീടുകളും കുടിലുകളും വെള്ളം കയറി നശിച്ചു, വമ്പിച്ച കൃഷി നാശങ്ങള്‍ സംഭവിച്ചു, റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നടിഞ്ഞു. വൈദ്യുതി-വാര്‍ത്താ വിനിമയ-ഗതാതഗത സംവിധാനങ്ങള്‍ തകരാറിലായി.
ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായെങ്കിലും ഇതിന്‍റെ ആഘാതങ്ങള്‍ വിട്ടൊഴിയണമെങ്കില്‍ മാസങ്ങളെടുക്കും. ഈ ദുരിതങ്ങളില്‍ നിന്നും കരകയറണമെങ്കില്‍ നാം ഓരോരുത്തരുടെയും അകമഴിഞ്ഞ സഹകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. അത് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവനകള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കാനുദ്ധേശിക്കുന്ന സ്പാര്‍ക്കിലൂടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കാവുന്നതാണ്.
കേരളം രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും മറ്റ് തരത്തിലുള്ള വിവേചനങ്ങള്‍ക്കും അതീതമായി ഒത്തൊരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ സുന്ദരമായ കാഴ്ചകള്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സമാഹരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘനകളും ആരാധനാലയങ്ങളും വസ്ഥാപനങ്ങളും വ്യക്തികളും എല്ലാം വളരെ ആത്മാര്ത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നുയ
എന്നാല്‍ സംഭാവനകള്‍ നല്‍കുമ്പോള്‍ പലരിലും ഉയര്‍ന്നേക്കാവുന്ന ഒരു സംശയം ഈ പിരിച്ചെടുക്കുന്ന ഫണ്ട് മുഴുവനായും ദുരിതാശ്വാസ നിധിയില്‍ എത്തിച്ചേരുമോ അതോ അല്മമെങ്കിലും ദുരുപയോഗം ചെയ്യപ്പെടുമോ എന്നതാണ്. ഇങ്ങിനെയുള്ള സംശയം കാരണം ആരും സംഭാവനകള്‍ നല്‍കാതിരിക്കേണ്ടതില്ല. കാരണം നമ്മള്‍ നല്‍കാനുദ്ദേശിക്കുന്ന തുക യാതൊരു ഇടനിലക്കാരുടെയും സഹായമില്ലാതെ നമുക്ക് നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. അതിലൂടെ എത്ര ചെറിയ തുക വേണമെങ്കിലും നമുക്ക് അടയ്ക്കാവുന്നതാണ്. പണം അടച്ച ഉടനത്തന്നെ നമുക്ക് നമ്മുടെ പേരിലുള്ള രസീത് ലഭിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഇതിന്‍റെ ഒരു പ്രത്യേകത. ഈ രസിപ്റ്റ് വെച്ച് നമുക്ക് സംഭാവ നല്‍കിയ തുകയുടെ മേല്‍ ആദായ നികുതിയുടെ ആനുകൂല്യം ലഭ്യമാക്കാവുന്നതാണ്. വെറും എ.ടി.എം കാര്‍ഡ് മാത്രം ഉപയോഗിച്ച് ഏതൊരു സാധാരണക്കാരനും ഇതു പോലെ സംഭാവനകള്‍ നല്‍കാവുന്നതാണ്. ഇത് എങ്ങിനെയെന്നറിയാന്‍ താഴെ നല്‍കിയിട്ടുള്ള വീഡിയോ കാണുക..
How to Donate Directly into Chief Minister's Distress Relief Fund
Reviewed by alrahiman
on
8/23/2018
Rating:

No comments: