Top Ad unit 728 × 90

Latest News

recent

Class 2 Digital Signature Withdrawn

ഇന്ന് കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ട്രഷറി വഴി ബില്ലുകള്‍ മാറിയെടുക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാണെന്നുള്ള വിവരം നമുക്കറിയാം. നാം ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്ലാസ്-2 വിഭാഗത്തിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചറുകളാണ്. എന്നാല്‍ Controller of Certifying Authority (CCA) യുടെ 2020 നവംബര്‍ 26 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം ക്ലാസ്സ് 2 ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ 2020 ഡിസംബര്‍ 31 ഓടു കൂടി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നു. 

2020 ഡിസംബര്‍ 31 ന് മുമ്പ് നമ്മള്‍ എടുത്തിട്ടുള്ള ക്ലാസ് 2 ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ അതിന്‍റെ കാലാവധി തീരുന്നത് വരെ നമുക്ക് തടസ്സം കൂടാതെ ഉപയോഗിക്കാവുന്നതാണ്. 2020 ഡിസംബര്‍ 31 വരെ നമുക്ക് ക്ലാസ് 2 ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ തടസ്സം കൂടാതെ എടുക്കുകയും ചെയ്യാം. 

നേരത്തെ തന്നെ ക്ലാസ് 3 സിഗ്നേച്ചറുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും കരാര്‍ ടെന്‍ഡറുകള്‍ നല്‍കുന്നതിന് കരാറുകാരും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമാണ് ഇത് ഉപയോഗിച്ചിരുന്നത്.

നേരത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ കെല്‍ട്രോണിന്‍റെ സഹായത്തോടെ സൗജന്യമായി രണ്ട് വര്‍ഷം കാലാവധിയുള്ള ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ നല്‍കിയിരുന്നു. ഇനി ഇങ്ങനെ സൗജന്യമായി പുതുക്കി നല്‍കുമോ എന്നറിയില്ല.

ക്ലാസ് 3 ‍ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ക്ക്  താരതമ്യേന ചെലവു കൂടുതലാണ്. ആയത് കൊണ്ട് ഡിസംബര്‍ 31 ന് മുമ്പ് നിലവിലുള്ള ക്ലാസ് 2 സിഗ്നേച്ചറുകള്‍ പുതുക്കുന്നത് നന്നായിരിക്കും. ഇനി നിലവില്‍ ഉപയോഗിക്കുന്ന സിഗ്നേച്ചറിന് നാലോ അഞ്ചോ മാസം വലിഡിറ്റി ബാക്കിയുണ്ടെങ്കില്‍ പോലും ഡിസംബര്‍ 31 ന് മുമ്പ് ക്ലാസ് 2 സിഗ്നേച്ചര്‍ പുതുക്കുന്നതായിരിക്കും ലാഭകരം. ഈ കാര്യങ്ങള്‍ ഓരോരുത്തരുടെയും യുക്തിപോലെ ചെയ്യുക.

Class 2 Digital Signature Withdrawn Reviewed by alrahiman on 12/26/2020 Rating: 5

No comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.