Top Ad unit 728 × 90

Latest News

recent

Income Tax and Relief Calculator 2021-22

 

 
 
2021-22 സാമ്പത്തിക വര്‍ഷത്തിലെ അഥവാ 2022-23 അസസ്‌മെന്റ് ഇയറിലെ ആദായ നികുതി കണകമകാക്കുന്നതിനുള്ള ഈസി ടാക്‌സ് സോഫ്റ്റ് വെയര്‍ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പ്രസ്താവിക്കുന്നത്. 
 
 


 (ഇതിന് മുമ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച സുഹൃത്തുക്കൾ ശ്രദ്ധയില്‍ പെടുത്തിയതനുസരിച്ച് ചെറിയ തെറ്റുകള്‍ പരിഹരിക്കുകയും ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത് സോഫ്റ്റ് വെയര്‍ പുതുക്കിയിട്ടുണ്ട്. എല്ലാവരും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഉചിതമായിരിക്കും. ഇതിന് മുമ്പ് ഡാറ്റാ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് നഷ്ടപ്പെടാതെ ഇതിലേക്ക് ഇംപോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ സോഫ്റ്റ് വെയറില്‍ നല്‍കിയിട്ടുണ്ട്‌ )


 
 
Easy Tax 2021-22
 
ഈ വര്‍ഷത്തെ സോഫ്റ്റ് വെയര്‍ ഒരു സിപ്പ് ഫയലില്‍ ഉള്‍ക്കൊള്ളിച്ച ഒരു പാക്കേജായാണ് നിങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ 5 ഫയലുകള്‍ ഉണ്ടായിരിക്കും. ആദ്യം നിങ്ങള്‍ ഈ സിപ്പ് ഫയലിനെ എക്‌സ്ട്രാക്ട് ചെയ്ത് മറ്റൊരു ഫോള്‍ഡറിലേക്ക് സേവ് ചെയ്യുക. എക്‌സ്ട്രാക്ട് ചെയ്യാതെ തന്നെ ഫയലുകള്‍ ഓപ്പണ്‍ ആകുമെങ്കിലും എന്റര്‍ ചെയ്ത ഡാറ്റ സേവ് ചെയ്യാന്‍ നിങ്ങള്‍ വിട്ടുപോകാന്‍ സാധ്യതയുണ്ട്. Easy Tax 2021-22 എന്ന സോഫ്റ്റ് വെയര്‍ തന്നെ 32 ബിറ്റ് , 64 ബിറ്റ് എന്നീ രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നു മാത്രമേ നിങ്ങള്‍ ഉപയോഗിക്കേണ്ടതുള്ളൂ. ഏത് വേര്‍ഷന്‍ ഉപയോഗിക്കണം എന്നത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റ് ആക്‌സസിന്റെ വേര്‍ഷന് അനുസരിച്ചിരിക്കും. (വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം 32 ബിറ്റോ, 64 ബിറ്റോ എന്നതിനെ ആശ്രയിച്ചല്ല ഇത് തീരുമാനിക്കുന്നത്) നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റ് ആക്‌സസ് വേര്‍ഷന്‍ 2007 ഓ അതിന് മുമ്പോ ഉള്ള വേര്‍ഷനാണെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ 32 ബിറ്റ് വേര്‍ഷനാണ് പ്രവര്‍ത്തിക്കുക. ഇനി ആക്‌സസ് 2010 ഓ അതിന് ശേഷമോ ഉള്ള വേര്‍ഷനാണെങ്കില്‍ 64 ബിറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ മതി. 
 
Relief Calculator 2021-22
 
ഇക്കഴിഞ്ഞ വര്‍ഷം ഡി.എ അരിയറായും ഡെഫേര്‍ഡ് സാലറിയായും വലിയൊരു തുക നമുക്ക് അരിയറായി ലഭിച്ചിട്ടുണ്ട്. ഇത് നമ്മുടെ നികുതി ബാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി നമുക്ക് സെക്ഷന്‍ 89(1) പ്രകാരമുള്ള അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാവുന്നതാണ്. ചിലര്‍ക്കെങ്കിലും വലിയ തോതില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ഇങ്ങനെ നമുക്ക് ലഭിക്കാവുന്ന അരിയര്‍ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറാണ് റിലീഫ് കാല്‍ക്കുലേറ്റര്‍. ഇത് മൈക്രോസോഫ്റ്റ് എക്‌സലില്‍ തയ്യാറാക്കിയതാണ്. സോഫ്റ്റ് വെയറിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇതൊരു പ്രത്യേക സോഫ്റ്റ് വെയറായി ചെയ്തിട്ടുള്ളത്. ആദ്യം ഈസി ടാക്‌സില്‍ അരിയര്‍ അടക്കമുള്ള മുഴുവന്‍ വിവരങ്ങളും നല്‍കി നികുതി കണ്ടെത്തുക. അതിന് ശേഷം ഈസി ടാക്‌സിലെ നികുതി വിധേയ വരുമാനവും അരിയര്‍ സാലറിയുടെ പ്രതിമാസ തുകകളും റിലീഫ് കാല്‍ക്കുലേറ്ററില്‍ എന്റര്‍ ചെയ്ത് അരിയര്‍ റിലീഫ് കണ്ടെത്തുക. ഇങ്ങനെ ലഭിക്കുന്ന അരിയര്‍ റീലീഫിന്റെ തുക തിരിച്ച് ഈസി ടാക്‌സില്‍ ഡിഡക്ഷന്‍ എന്ന സെക്ഷനില്‍ ചേര്‍ക്കുക. 
 
SaveAsPDF
 
 
ഈ പാക്കേജിന്റെ കൂടെ SaveAsPDF എന്ന ഒരു .exe ഫയല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈസി ടാക്‌സില്‍ എല്ലാ സ്റ്റേറ്റ്‌മെന്റുകളും പി.ഡി.എഫ് ഫയലായി ജനറേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. എം.എസ് ഓഫീസ് 2007 ഓ അതിന് മുമ്പോ ഉള്ള വേര്‍ഷനുകളാണെങ്കില്‍ ഈ ഫംഗ്ഷന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ SaveAsPDF എന്ന ഫയല്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. 2007 ന് ശേഷമുള്ള വേര്‍ഷനുകളില്‍ ഈ സൗകര്യം ഡിഫാള്‍ട്ടായി ലഭ്യമായത് കൊണ്ട് ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.
Income Tax and Relief Calculator 2021-22 Reviewed by alrahiman on 1/29/2022 Rating: 5

No comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.