Download FORM-16 from TRACES

- നിങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അല്പമെങ്കിലും ആദായ നികുതി അടച്ചവരാണോ?
- ആണെങ്കില്‍ ആ നികുതി അടച്ചതിന് തെളിവായി എന്തെങ്കിലും രേഖ താങ്കളുടെ കൈവശമുണ്ടോ?
- താങ്കളില്‍ നിന്നും പിടിച്ചെടുത്ത നികുതി യഥാര്‍ത്ഥത്തില്‍ താങ്കളുടെ പേരില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ?
ശമ്പളത്തില്‍ നിന്നും പിടിച്ചതാണ്, അത്കൊണ്ട് ഓഫീസില്‍ രേഖയുണ്ട് എന്നൊന്നും പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് മനസ്സിലാക്കുക. കുറച്ച് കാലങ്ങള്‍ക്ക് ശേഷം നികുതി അടച്ചിട്ടില്ല എന്ന് പറഞ്ഞ് ആദായ നികുതി വകുപ്പില്‍ നിന്നും ഒരു നോട്ടീസ് വന്നാല്‍ താങ്കള്‍ എന്ത് രേഖ ഹാജരാക്കും. ഒരു ലോണ്‍ എടുക്കുമ്പോള്‍ ബാങ്കുകളും മറ്റും രണ്ടോ മൂന്നോ വര്‍ഷത്തെ ഫോം-16 ഹാജരാക്കാന്‍ പറഞ്ഞാല്‍ താങ്കള്‍ എവിടെ നിന്ന് നല്‍കും?
ഇത്തരം ചോദ്യങ്ങള്‍ നികുതി ദായകനെക്കാള്‍ ഏറെ മാനസിക സംഘര്‍ഷത്തിലാക്കുന്നത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാരെയാണ്.. കാരണം ഈ രേഖകള്‍ നല്‍കേണ്ടതിന്‍റെ ഉത്തരവാദിത്തം ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്കാണ്. ഇത് ചോദിച്ച് വാങ്ങാനുള്ള അവകാശം നികുതി ദായകനുമുണ്ട്.. ആരെയും മാനസിക സംഘര്‍ഷത്തിലാക്കുന്നതിനല്ല, മറിച്ച് പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനാണ് ഈ പോസ്റ്റ്
ആദായ നികുതി വകുപ്പിലെ വകുപ്പ് 203 പ്രകാരം ഒരാളില്‍ നിന്നും നികുതി പിടിച്ചെടുത്ത ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് അയാള്‍ക്ക് പ്രസ്തുത വിവരം കാണിച്ചുകൊണ്ടുള്ള ഫോം-16 നല്‍കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. നാലാമത്തെ ക്വാര്‍ട്ടറിലെ ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ ഇത് നല്‍കണം. ഈ സമയ പരിധിക്കുള്ളില്‍ ഫോം-16 ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ആദാന നികുതി നിയമത്തിലെ വകുപ്പ് 272A(2)(g) വകുപ്പ് പ്രകാരം വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം പിഴ ഈടാക്കുന്നതാണ്. എന്നാല് ഈ വര്ഷം കോവിഡ് 19 ന്റെ ഭാഗമായി വന്ന ലോക്ക് ഡൗണ് കാരണം ഫോം 16 ഇഷ്യൂ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 2020 ആഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട്.
പല സ്ഥാപനങ്ങളിലും എല്ലാവരും കൃത്യമായി നികുതി അടക്കുന്നു. എന്നാല്‍ ആരും ഫോം-16 നല്‍കാറില്ല. ആരും ചോദിക്കാറുമില്ല. ആയതുകൊണ്ട് തന്നെ ഈ നടപടിക്രമങ്ങള്‍ ചില ഓഫീസിലെങ്കിലും പാലിക്കപ്പെടാതെ പോകുന്നു. 2019-20 സാമ്പത്തിക വര്ഷത്തിലെ ഫോം-16 ഡൗണ്ലോഡ് ചെയ്യുന്ന രീതി അറിയാന് താഴെ നല്കിയ വീഡിയോ മുഴുവനായും കാണുക
Download FORM-16 from TRACES
Reviewed by alrahiman
on
7/09/2020
Rating:

Post Comment
No comments: