E-Filing of Income Tax Returns - AY 2020-21 - PY 2019-20

കോവിഡ് 19 മഹാമാരിയുടെ ഭാഗമായി നമ്മൾ നേരിട്ട ലോക് ഡൗൺ പശ്ചാത്തലത്തിൽ 2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2020 December 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
ഇത്തവണത്തെ ITR ഫോമുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.. ഇവയെല്ലാം ലളിതമായി വിശദമാക്കുന്നതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള വീഡിയോ ട്യൂട്ടോറിയൽ ആണ് താഴെ നൽകിയിട്ടുള്ളത്. ഇത് മുഴുവനായും കണ്ടു കഴിഞ്ഞാൽ ഏതൊരു സാധാരണക്കാരനും ആദായ നികുതി റിട്ടേണുകൾ സ്വന്തമായി സമർപ്പിക്കാൻ ആവും. എല്ലാത്തിലും വേണ്ടത്ര ഉദാഹരണങ്ങൾ ഉൾക്കൊള്ളിച്ചാണ് വിശദീകരണം നൽകുന്നത്. പുതുതായി ഉൾക്കൊള്ളിച്ച Schedule 80D, Schedule DI , 7th Provisio to 139 (1) എന്നിവ ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കുന്നു. കൂടാതെ അധികം നികുതി അടക്കാൻ ഉണ്ടെങ്കിൽ അടക്കാനുള്ള നികുതി എങ്ങനെ ഓൺലൈനായി അടച്ച് റിട്ടേണുകളിൽ ചേർക്കാം എന്നുകൂടി വിശദമാക്കുന്നു. ഏതൊരു തുടക്കക്കാർക്കും അവരവരുടെ റിട്ടേണുകൾ സ്വയം സമർപ്പിക്കുന്നതിന് ഈ വീഡിയോ സഹായിക്കും എന്നത് തീർച്ചയാണ്..
E-Filing of Income Tax Returns - AY 2020-21 - PY 2019-20
Reviewed by alrahiman
on
10/18/2020
Rating:

Post Comment
No comments: