VHSE Principal - Modification in Order
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ സീനിയര്‍ വൊക്കേഷണല്‍/നോണ്‍
വൊക്കേഷണല്‍ അധ്യപകര്‍ക്ക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
വിഭാഗത്തിന്റെ ഭരണ ചുമതല അനുവദിച്ച് നല്കിയ ഉത്തരവില്‍ ഭേദഗതി വരുത്തി.
ഇതനുസരിച്ച് ഫുള്‍ടൈം തസ്തികയില്‍ ജോലി ചെയ്യുന്ന വൊക്കേഷണല്‍/നോണ്‍
വൊക്കേഷണല്‍ അധ്യാപകരില്‍ ഏറ്റവും സീനിയറായ അധ്യാപകന് ഭരണ ചുമതല
നല്‍കേണ്ടതാണ്. ഇങ്ങനെ ഒരേദിവസം സര്‍വീസില്‍ പ്രവേശിച്ച ഒന്നില്‍ കൂടുതല്‍
അധ്യാപകരുണ്ടെങ്കില്‍ അവരുടെ സീനിയോറിറ്റി ജനനതീയതി പരിഗണിച്ച്
കണക്കാക്കേണ്ടതാണ്. ഇപ്രകാരം ഫുള്‍ടൈം അധ്യാപകര്‍ ഏതെങ്കിലും കാരണവശാല്‍
സ്കൂളില്‍ ലഭ്യമല്ലാതിരിക്കുകയോ, ലഭ്യമായവര്‍ ഭരണചുമതലയേല്ക്കാന് രേഖാമൂലം
വിസമ്മതം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഭരണതടസം
ഒഴിവാക്കുന്നതിനായി ഒരു താത്കാലിക സംവിധാനമെന്ന നിലയില്‍ ഏറ്റവും സര്‍വീസ്
ദൈര്‍ഘ്യമുള്ള അടുത്ത അധ്യാപകന് (ജൂനിയര്‍ വിഭാഗത്തിലെ അധ്യാപകനാണെങ്കില്‍
കൂടി) ഭരണ ചുമതല നല്‍കേണ്ടതാണ്.
ഈ ഭേദഗതിയ്ക്ക് 2012 ജുനവരി 19 മുതല്‍ പ്രാബല്യമുണ്ടായിരിക്കുന്നതും
അപ്രകാരം നടപടികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍
സ്വീകരിക്കേണ്ടതുമാണ്. ഈ ഭേദഗതികളോടെ ജനുവരി 19 ലെ സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
VHSE Principal - Modification in Order
Reviewed by alrahiman
on
11/06/2012
Rating:
No comments: