Plus One Trial Allotment

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 8 ന് പ്രസിദ്ധീകരിക്കും. സ്കൂളുകളില്‍ നിന്നും വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ അപേക്ഷകളുടെ അലോട്ട്മെന്റ് സാധ്യതകള്‍ ട്രയല്‍ അലോട്ട്മെന്ില് നിന്നും മനസ്സിലാക്കാം. www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാ നമ്പരും ജനനത്തീയതിയും നല്കി ട്രയല്‍ ലിസ്റ്റ് പരിശോധിക്കാം. ട്രയല്‍ ലിസ്റ്റ് ജൂണ്‍ 9 വരെ പരിശോധിക്കാം. ട്രയല്‍ അലോട്ട്മെന്റിനു ശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുളള അവസാന തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താവുന്നതാണ്. തിരുത്തലിനുളള അപേക്ഷകള്‍ ജൂണ്‍ 9 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
ഇനിയും കൗണ്‍സലിങിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിങ് സമിതിക്ക് മുന്നില്‍ ജൂണ്‍ 9 നകം പരിശോധനയ്ക്ക് ഹാജരാക്കി. റഫറന്‍സ് നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം.
ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം വെരിഫിക്കേഷനായി സമര്‍പ്പിക്കാന്‍ കഴിയാതെ പോയിട്ടുള്ള അപേക്ഷകര്‍ക്ക് അവ സമര്‍പ്പിക്കുന്നതിന് ഒരു അവസരം കൂടി നല്‍കും. ഇത്തരം അപേക്ഷകളുടെ ഫൈനല്‍ പ്രിന്റൌട്ട് ജൂണ്‍ 9 ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പ് അനുബന്ധ രേഖകള്‍ സഹിതം ഏതെങ്കിലും ഒരു ഹയര്‍സെക്കണ്ടറി സ്കൂളില്‍ സമര്‍പ്പിച്ചാല്‍ മതി. എല്ലാ അപേക്ഷകരും ട്രയല്‍ ലിസ്റ്റ് പരിശോധിക്കേണ്ടതാണെന്നും ഇതിനായി ഹയര്‍സെക്കണ്ടറി സ്കൂളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു
Click for Trial Allotment | Application for Correction | Instruction for Students |
Plus One Trial Allotment
Reviewed by alrahiman
on
6/07/2015
Rating:

No comments: