ദേശീയഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കുന്ന പ്രകാരം കേരള സംസ്ഥാനത്ത് ഭക്ഷ്യപൊതുവിതരണ വകുപ്പ് മുന്‍ഗണനാ/മുന്‍ഗണനേതര വിഭാഗങ്ങളെ വേര്‍തിരിച്ച് നാല് വ്യത്യസ്ത നിറങ്ങളിലുള്ള റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് വരുന്നു. എന്നാല്‍ ധാരാളം അനര്‍ഹര്‍ മുന്‍ഗണനാ വിഭാഗത്തില്‍ കടന്ന് കൂടിയിട്ടുണ്ട് എന്ന് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇങ്ങനെ അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ കടന്ന് കൂടിയവരെ കണ്ടെത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേഷങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം
സംസ്ഥാനത്തെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വകലാശാല ജീവനക്കാര്‍, സംസ്ഥാന ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ദേശസാത്കൃത/ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ ബന്ധപ്പെട്ട ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ മുമ്പാകെ പരിശോധനയ്ക്കായി റേഷന്‍ കാര്‍ഡ് 2017 ആഗസ്റ്റ് 20 ന് മുമ്പായി അവരുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ഓണം, ബക്രീദ് ഉത്സവകാലം പരിഗണിച്ചും സെപ്തംബര്‍ റേഷന്‍ കാര്‍ഡ് പരിശോധനയ്ക്കായി ഹാജരാക്കുന്നതിനുള്ള സമയം 2017 സെപ്റ്റംബര്‍ 15 വരെ നീട്ടി. നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. അറിയിച്ചു
ഈ പുതുക്കിയ സത്യവാങ്ങ്മൂലത്തിന്‍റെ മാതൃക താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്. ഏതെങ്കിലും ഒരു ഭാഗം മാത്രമേ ഒരാള്‍ പൂരിപ്പിക്കേണ്ടതുള്ളൂ. ബാക്കിയുള്ള രണ്ട് ഖണ്ഡികകള്‍ വെട്ടിക്കളഞ്ഞാല്‍ മതി.
No comments: