SLI and GIS Entry to VISWAS Portal
സം
സഥാനത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും SLI, GIS അക്കൗണ്ടുകളിലെ നാളിതുവരെയുള്ള പ്രീമിയം/വരിസംഖ്യാ അടവുകളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഓരോ ജീവനക്കാരുടെയും SLI, GIS ഇന്‍ഷൂറന്‍സ് പദ്ധതികളുമായി ബന്ധപ്പെട്ട അടവുകള്‍ ജീവനക്കാരന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡി.ഡി.ഒ ഇന്‍ഷൂറന്‍സ് വകുപ്പിന്‍റെ വിശ്വാസ് എന്ന പോര്‍ട്ടലലിലേക്ക് 2017 നവംബര്‍ 30 നകം എന്‍റര്‍ ചെയ്തിരിക്കണം.
ജീവനക്കാരുടെ ഉത്തരവാദിത്വങ്ങള്‍
ഓരോ ജീവനക്കാരും അവരുടെ നിലവിലുള്ള എല്ലാ പാസ്‌ബുക്കുകളും നാളിതേ വരെയുള്ള പ്രീമിയം, വരിസംഖ്യ അടവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തി അതത് കാലങ്ങളില്‍ ജോലിചെയ്ത സ്ഥാപനങ്ങളിലെ DDO മാരെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കണം. ഈ പാസ്ബുക്കിലെ എല്ലാ പേജുകളുടെയും പകര്‍പ്പുകള്‍ സഹിതം നിലവിടെ DDO മാര്‍ക്ക് സമര്‍പ്പിക്കണം. എല്ലാ പ്രീമിയം അടവുകളും അതത് കാലങ്ങളിലെ DDO മാര്‍ സാക്ഷ്യപ്പെടുത്തിയതും Date of Encashment രേഖപ്പെടുത്തിയിട്ടുമുണ്ടാവണം
ഓരോ ജീവനക്കാരനും ഒരു GIS അക്കൗണ്ട് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒന്നിലധികം GIS അക്കൗണ്ടുകള്‍ ഏതെങ്കിലും ജീവനക്കാര്‍ക്കുണ്ടെങ്കില്‍ ആദ്യത്തേത് നിലനിര്‍ത്തി രണ്ടാമത്തേത് ഇന്‍ഷ്വറന്‍സ് ഓഫീസില്‍ അപേക്ഷ നല്‍കി Cancel ചെയ്യിക്കേണ്ടതാണ്. SLIക്ക് ഓരോ ജീവനക്കാര്‍ക്കും ഒന്നിലധികം പോളിസികള്‍ ഉണ്ടാകാം. GIS പ്രീമിയം വര്‍ധനവ് വരുത്തുന്ന സമയത്തെ അടവ് വിശദാംശങ്ങള്‍ (വര്‍ധനവ് വരുത്തിയ മാസം, വര്‍ഷം, വര്‍ധിപ്പിച്ച പ്രീമിയം തുക, ആ സമയത്തെ ശമ്പളസ്കെയില്‍ )എന്നിവയും രേഖപ്പെടുത്തിയിരിക്കണം.
ഡി.ഡി.ഒ മാരുടെ ഉത്തരവാദിത്വങ്ങള്‍
ജീവനക്കാരില്‍ നിന്നും ശേഖരിക്കുന്ന പാസ്ബുക്കുകളിലെ കൃത്യത പരിശോധിച്ചതിനു ശേഷം എല്ലാ വിവരങ്ങളും നിശ്ചിത തിയ്യതിക്കകം വിശ്വാസ് പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യേണ്ട ഉത്തരവാദിത്വം ഡി.ഡി.ഒ മാര്‍ക്കാണ്. . എല്ലാ പോളിസികളുടെയും പാസ്ബുക്കിലെ ഒന്നാമത്തെ പേജിന്റെ Scanned Copy (സ്കാനര്‍, കേമറ, മൊബൈല്‍ ഫോട്ടോ എന്നിവയിലേതെങ്കിലും ആയാല്‍ മതി) സോഫ്റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്യണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന മാന്വല്‍ താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എങ്കിലും ഓര്‍ത്തിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ സൂചിപ്പിക്കുന്നു
- ഡാറ്റാ എന്‍ട്രി ആരംഭിക്കുന്നതിന് https://stateinsurance.kerala.gov.in/ എന്ന വെബ്സൈറ്റിലാണ് ലോഗിന്‍ ചെയ്യേണ്ടത്. ഇതിന്‍റെ യൂസര്‍ ഐ.ഡി സാധാരണയായി നമ്മുടെ ഓഫീസിന്‍റെ 15 അക്ക DDO കോഡ് ആയിരിക്കും. നേരത്തെ യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ലോഗിന്‍ വിന്‍ഡോയുടെ വലത് താഴെ മൂലയിലായി കാണുന്ന New Use?Sing Up എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്യാവുന്നതാണ്. Click here to Login
- പഴയ പാസ് വേര്‍ഡ് മറന്നതാണെങ്കില്‍ Forgot Password എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നേരത്തെ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് വരുന്ന OTP ഉപയോഗിച്ച് പാസ് വേര്‍ഡ് റീസെറ്റ് ചെയ്യാവുന്നതാണ്.
- ആറ് മാസം തുടര്‍ച്ചയായി പ്രീമിയം അടവ് ഏത് കാരണത്താല്‍ മുടങ്ങിയാലും പ്രസ്തുത പോളിസി Lapsed Policy ആയി മാറുന്നു. അത്തരം പോളിസികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ല.. ഈ വിധത്തില്‍ കാലഹരണപ്പെട്ട പോളിസികളുടെ കുടിശിക ഉള്‍പ്പെടെ അടച്ച് പോളിസികള്‍ പുതുക്കുന്നതിന് Insurance Office നെ സമീപിക്കുകയും അപേക്ഷ നല്‍കി അവ പുതുക്കി ലഭിച്ചതിന് ശേഷം മാത്രം വിശദാംശങ്ങള്‍ Upload ചെയ്യുകയും ചെയ്യുക. ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ശേഷമേ Final Submission നടത്താവൂ എന്നതതിനാല്‍ Lapsed Policyകള്‍ എത്രയും വേഗം അപേക്ഷ നല്‍കി Revive ചെയ്യേണ്ടതാണ്.
- ലോണ്‍ എടുത്ത പോളിസികളില്‍ ലോണ്‍ തിരിച്ചടവ് സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തേണ്ടതില്ല.
- 2015ന് ശേഷം എടുത്ത SLIപോളിസികളില്‍ ഇന്‍ഷ്വറന്‍സ് വകുപ്പില്‍ നിന്നും Passbook ലഭിച്ചിട്ടില്ലാത്തവരുടെ കിഴിവ് വിവരങ്ങളഅ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല
- 31.03.2017 വരെയുള്ള കിഴിവ് വിവരങ്ങളാണ് സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തേണ്ടത്.
- 2017 ഡിസംബര്‍ 31നകം റിട്ടയര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതില്ല.
- SLI പോളിസി നമ്പരുകള്‍ ഒറിജിനല്‍ പോളിസിയിലുള്ളതും വിശ്വാസില്‍ രേഖപ്പെടുത്തിയതും ഒന്നാണെന്ന് ഉറപ്പ് വരുത്തണം. വ്യത്യാസം കണ്ടെത്തിയാല്‍ തിരുത്തിക്കിട്ടുന്നതിന് service.ins@kerala.gov.in എന്ന വിലാസത്തിലേക്ക് email അയച്ച് ശരിയാക്കാവുന്നതാണ്.
- സോഫ്റ്റ്‌വെയറില്‍ പോളിസി നമ്പരുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അവയില്‍ ഡിജിറ്റുകള്‍ മാത്രമേ പാടുള്ളു. ഇവ സ്പാര്‍ക്കില്‍ ആ രൂപത്തിലേക്ക് മാറ്റിയാല്‍ ആ മാറ്റം സോഫ്റ്റ്‌വെയറില്‍ വന്ന് കൊള്ളും (SLI Policyകളില്‍ KSID/LI എന്നിങ്ങനെ തുടങ്ങുന്നവയില്‍ അവ ഒഴിവാക്കി അതിലെ നമ്പരുകള്‍ മാത്രം മതിയാകും. വര്‍ഷത്തെ സൂചുപ്പിക്കുന്ന സംഖ്യയും ഒഴിവാക്കണം)
- ഓരോ DDO മാര്‍ക്കും അവരവരുടെ ഓഫീസില്‍ ജോലി ചെയ്യുന്നവരുടെ പാസ്‌ബുക്ക് മാത്രമേ രേഖപ്പെടുത്താവൂ. ഏതെങ്കിലും ജീവനക്കാരുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം അവര്‍ ട്രാന്‍സ്‌ഫര്‍ ആയാല്‍ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ സ്പാര്‍ക്ക് പുതിയ ഓഫീസിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യാവൂ. ഇവരുടെ വിവരങ്ങള്‍ പുതിയ ഓഫീസില്‍ ചെയ്യേണ്ടതില്ല
- GIS അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുമ്പോള്‍ പുതിയ 12 അക്ക ഫോര്‍മാറ്റിലാണ് ചേര്‍ക്കേണ്ടത്.
- GIS ല്‍ ചേരുന്നതിന് മുമ്പ് താല്‍ക്കാലികമായി 30% GIS തുക കിഴിവ് നടത്തിയത് സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കരുത്.
- പാസ്ബുക്കിന്റെ ഒന്നാമത്തെ പേജില്‍ കാണുന്ന തീയതിയാണ് പോളിസി ആരംഭിച്ച മാസവും വര്‍ഷവുമായി രേഖപ്പെടുത്തേണ്ടത്.
- 2015 സെപ്തംബര്‍ മാസം വരെയുള്ള വര്‍ഷങ്ങളില്‍ എല്ലാ വര്‍ഷവും സെപ്‌തംബര്‍ മാസം മാത്രമാണ് GISല്‍ ചേരാന്‍ കഴിഞ്ഞിരുന്നത് . അപ്രകാരം സെപ്‌തംബര്‍ മാസത്തെ വരിസംഖ്യ ഒക്ടോബര്‍ മാസമാണ് ഗവണ്‍മെന്റ് അക്കൗണ്ടിലെത്തുന്നത് ആയതിനാല്‍ ആദ്യ വരിസംഖ്യ കിഴിവ് ഒക്ടോബര്‍ മാസത്തെയാണ് ചേര്‍ക്കേണ്ടത്.സെപ്തംബര്‍ മാസ ശമ്പളം വൈകിയാണ് മാറിയതെങ്കിലും നിയമാനുസൃതം സെപ്തംബറില്‍ പ്രാബല്യമുണ്ടെങ്കില്‍ ഒക്ടോബര്‍ മാസം എന്ന് തന്നെ രേഖപ്പെടുത്താം.
- ഓരോ ജീവനക്കാരന്റെയും മുഴുവന്‍ പാസ്‌ബുക്കിലെയും കിഴിവുകള്‍ രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ Submit Button അമര്‍ത്താന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ അക്കൗണ്ട് പിന്നീട് രേഖപ്പെടുത്താന്‍ കഴിയില്ല. ഒരിക്കല്‍ രേഖപ്പെടുത്തി Confirm ചെയ്ത വിവരങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്യാന്‍ കഴിയില്ല. അപ്രകാരം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് ഡയറക്ടറേറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് മാത്രമേ തിരുത്തലുകള്‍ സാധ്യമാകൂ
- ഡാറ്റാ എന്‍ട്രി ചെയ്യുന്ന ജീവനക്കാരന് ഒരു പാസ് ബുക്കിന് 3 രൂപ നിരക്കിലുള്ള പ്രതിഫലമ ലഭിക്കുന്നതാണ്. എല്ലാ ജീവനക്കാരുടെയും പാസ്‌ബുക്കുകള്‍ രേഖപ്പെടുത്തിയതിന് ശേഷം Declaration Confirm ചെയ്ത് കഴിഞ്ഞാല്‍ ഒരു ഡിസ്‌ചാര്‍ജ് രസീത് ലഭിക്കും . ഇത് പ്രിന്റെടുത്ത് സാക്ഷ്യപ്പെടുത്തി ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് സഹിതം ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ക്ക് അയച്ച് കൊടുത്താല്‍ തുക ലഭിക്കുന്നതാണ്
- SLI Passbookല്‍ കാണിച്ചിരിക്കുന്ന തീയതിയാണ് Policyയുടെ Maturity Date. GIS പോളിസിയുടെ Maturity Date വിരമിക്കുന്ന വര്‍ഷവും മാസവും ആയിരിക്കും.
- SLI, GIS എന്നീ പോളിസികളുടെ നോമിനേഷനുകള്‍ സര്‍വീസ് ബുക്കില്‍ നിര്‍ബന്ധമായും പതിച്ചിരിണം.
SLI and GIS Entry to VISWAS Portal
Reviewed by alrahiman
on
10/17/2017
Rating:
Account no tvm 20357 iam retired on 31 7 2018 my benefits not getting so far please
ReplyDeleteWhen on LWA For 2 years can we pay SLI and GIS
ReplyDelete