Tally Quiz - A Self Learning Tool
കൊമേഴ്സ് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടി തയ്യാറാക്കിയ ലളിതമായ ഒരു സോഫ്റ്റ് വെയറാണ് TALLY QUIZ. ഒരു വിനോദത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മനസ്സിലാക്കാന്‍ ഇത് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രവര്‍ത്തിക്കുന്നതിന് കമ്പ്യൂട്ടറില്‍ ഫ്ളാഷ് പ്ലെയര്‍ ഉണ്ടായിരുന്നാല്‍ മാത്രം മതി. ഇന്‍സ്റ്റലേഷന്‍റെ ആവശ്യമില്ല. ഡബിള്‍ ക്ലിക്ക് ചെയ്താല്‍ താനെ പ്രവര്‍ത്തനക്ഷമമാകുന്ന ഒരു Exe ഫയലാണിത്. പ്രാക്ടിക്കല്‍ പരീക്ഷയിലെ വൈവ നേരിടുന്നതിന് ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കും.
മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള 75 ചോദ്യങ്ങളാണ് ഇതില്‍ തല്‍ക്കാലം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഓരോ ചോദ്യത്തിനും 1 സ്കോര്‍ വീതം ആകെ 75 സ്കോറുകളാണ്. 90 ശതമാനം മാര്‍ക്ക് ലഭിച്ചവരെ മാത്രമേ വിജയികളായി കണക്കാക്കുകയുള്ളൂ.
ഓരോ ചോദ്യത്തിനും അനുയോജ്യമായ ഉത്തരങ്ങളില്‍ ടിക് ചെയ്ത് Submit ബട്ടണില്‍ അമര്‍ത്തിയാല്‍ നമ്മുടെ ഉത്തരം ശരിയോ തെറ്റോ എന്ന് സ്ക്രീനില്‍ തെളിയും. തുടര്‍ന്ന് അടുത്ത ചോദ്യത്തിലേക്ക് പ്രവേശിക്കും. ഒരിക്കല്‍ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ തിരുത്തുവാന്‍ കഴിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും കൂടി ഉത്തരം രേഖപ്പെടുത്താനുള്ള സമയം 30 മിനിറ്റാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ റിസല്‍ട്ട് സ്ക്രീനില്‍ തെളിയും. അതിന് ശേഷം Review ബട്ടണില്‍ അമര്‍ത്തി നമ്മള്‍ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ വിശകലനം ചെയ്യാം. യഥാര്‍ത്ഥ ഉത്തരത്തിന് നേരെ പച്ച നിറത്തിലുള്ള ടിക് മാര്‍ക്ക് കാണാം. അതല്ലെങ്കില്‍ Outline... എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നമുക്ക് വേണ്ട ചോദ്യങ്ങള്‍ മാത്രം വിശകലനം ചെയ്യാവുന്നതാണ്.
അധ്യാപകര്‍ക്ക് വേണമെങ്കില്‍ ലാബുകളില്‍ എല്ലാ കമ്പ്യൂട്ടറുകളിലും ഇത് കോപ്പി ചെയ്ത് ഒരു പരീക്ഷയും നടത്താവുന്നതാണ്. ഉത്തര പേപ്പര്‍ മൂല്യനിര്‍ണ്ണയത്തിന്‍റെ മുഷിപ്പില്ലാതെ ഉടനെത്തന്നെ സ്കോറും രേഖപ്പെടുത്തി വെക്കാം. അടുത്ത കമ്പ്യൂട്ടറുകളില്‍ നോക്കി മാര്‍ക്ക് ചെയ്യും എന്ന പേടി വേണ്ട. കാരണം TALLY QUIZ ഓരോ തവണ തുറക്കുമ്പോഴും ചോദ്യങ്ങളും ഉത്തരങ്ങളും വ്യത്യസ്ത ഓര്‍ഡറുകളിലാണ് പ്രത്യക്ഷപ്പെടുക.
Tally Quiz - A Self Learning Tool
Reviewed by alrahiman
on
1/16/2015
Rating:

Well done Thank you sir
ReplyDeleteu rock again sir...
ReplyDeletethanks
Really great work
ReplyDeleteThis exam looks quite helpful to all accountant experts. I'm sure the accounting students from http://bestessay.education/rewriting will most likely give this tool a try to improve on their skills.
ReplyDelete