സ്പാര്‍ക്കില്‍ സാലറി ബില്ലുകളുടെ ഇ-സബ്മിഷന്‍ സമ്പ്രദായം നിലവില്‍ വരുന്നു. അതിന്‍റെ ഭാഗമായി ജില്ലാ ട്രഷറികളില്‍ നിന്നും സെക്രട്ടേറിയറ്റ് സബ് ട്രഷറികളില്‍ നിന്നും ശമ്പളം മാറുന്ന എല്ലാ ഡ്രോയിംഗ് ആന്‍റ് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാരും (DDO) സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരും (SDO) 2013 ഒക്ടോബര്‍ മാസത്തെ സാലറി ബില്ല് മുതല്‍ സാധാരണ സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്യുന്ന പേപ്പര്‍ ബില്ലുകള്‍ ട്രഷറികളില്‍ സബ്മിറ്റു ചെയ്യുന്നതിന് പുറമെ സ്പാര്‍ക്കില്‍ ബില്ലുകളുടെ ഇ-സബ്മിഷന്‍ കൂടി നടത്തേണ്ടതാണ്. എന്നാല്‍ നവംബര്‍ മാസത്തിലെ ബില്ലുകള്‍ മുതല്‍ ഈ സമ്പ്രദായം എല്ലാ സബ്-ട്രഷറികള്‍ക്ക് കൂടി നിര്‍ബന്ധമാക്കും. ഇ-സബ്മിഷന്‍ നടത്താത്ത ബില്ലുകള്‍ പാസാക്കരുത് എന്ന് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്തായാലും ഇത് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സൗകര്യമായിരിക്കും. കാരണം നമ്മള്‍ ട്രഷറികളില്‍ സബ്മിറ്റ് ചെയ്ത ബില്ലുകള്‍ പാസ്സായിട്ടുണ്ടോ അതോ നിരസിച്ചിട്ടുണ്ടോ എന്നറിയുന്നതിന് നമ്മള്‍ ട്രഷറികളില്‍ പോകേണ്ടതില്ല. സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്താല്‍ ഈ വിവരങ്ങള്‍ നമുക്ക് ലഭ്യമാകും. നിരസിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം കൂടി ഇതില്‍ നിന്നും നമുക്ക് ലഭ്യമാകും.
e-submission help for DDOs
e-submission help for SDOs
GO regarding e-submission-1
GO regarding e-submission-2
e-submission help for DDOs
e-submission help for SDOs
GO regarding e-submission-1
GO regarding e-submission-2

Post Comment
No comments: