Top Ad unit 728 × 90

GPF Annual Statements

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2017-18 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് www.agker.cag.gov.in എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ 0471-2776600 എന്ന നമ്പരില്‍ ബന്ധപ്പെടാം.
പ്രത്യേക ശ്രദ്ധയ്ക്ക് : ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് പി.എഫ് വെബ്സൈറ്റിന്‍റെ സെര്‍വറില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ പി.എഫ് സ്റ്റേറ്റ്മെന്‍റ് ലഭിക്കുന്നതിന് വേണ്ടി വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ അസാധാരണമായ കാലതാമസം നേരിടുന്നതായി കാണാം. ലോഗിന്‍ വിന്‍ഡോയില്‍ GPF നമ്പര്‍, PIN നമ്പര്‍, പിന്നെ ഇമേജില്‍ തെളിയുന്ന ക്യാരക്ടറുകള്‍ എന്നിവ എന്‍റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉടനെ തന്നെ ഒരു ചലനവും വന്നു കൊള്ളണമെന്നില്ല. ആ സമയം പേജ് ക്ലോസ് ചെയ്ത് ശ്രമം ഉപേക്ഷിക്കുകയോ വീണ്ടും വീണ്ടും  Submit ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യരുത്.  Submit ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞ് പ്രതിപ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും ഒന്നോ രണ്ടോ മിനിറ്റ് കാത്ത് നില്‍ക്കുക. അപ്പോള്‍ ലോഗിന്‍ ചെയ്യുന്നതായി കാണാം.  ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ കാണുന്ന വിന്‍ഡോയുടെ വലത് ഭാഗത്ത് മുകളില്‍ നമ്മുടെ പേര് ദൃശ്യമാകും. അപ്പോള്‍ ഇടത് വശത്ത് കാണുന്ന GPF Annual Statements എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇതു വരെയുള്ള എല്ലാ വര്‍ഷങ്ങളിലെയും സ്റ്റേറ്റ്മെന്‍റ് ഡൗണ്‍ലോഡ് ചെയ്യാം. പെട്ടെന്ന് ലോഗിന്‍ ചെയ്യുന്നതിന് Off Peak സമയങ്ങളില്‍ ( രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ ഒഴിച്ചുള്ള സമയങ്ങളില്‍) ശ്രമിക്കുന്നതാണ് നല്ലത്.

Click to Download GPF Statement


GPF Annual Statements Reviewed by alrahiman on 6/11/2018 Rating: 5

Post Comment

10 comments:

  1. Sir, Statements download ചെയ്യുമ്പോൾ Xmlgf php. PDF file. ,? ആയതു കൊണ്ട് mobilil downloadആകുന്നില്ല .കാരണം ഒന്ന് വിശദീകരിക്കാമോ?

    ReplyDelete
  2. Sir
    Ican't open my gpf account no p. 65635
    Submitted
    S/d
    Sasidharan .V
    ASI of Police, Nilambur

    ReplyDelete
  3. Sir
    Ican't open my gpf account no p. 65635
    Submitted
    S/d
    Sasidharan .V
    ASI of Police, Nilambur

    ReplyDelete
  4. sir
    i can't open my gpf account no p 446123
    submitted
    s/d
    rajeesh kumar
    cpo 9910

    ReplyDelete
  5. Sir,
    2016-17 varshathe credit card agker.cag,gov.in enna website il ninnum ini muthal labhikkilla ennoru roomer kettu. sheriyano? aanenkil athine sambandhich oru post idaamo?

    ReplyDelete
    Replies
    1. Saadharanayayi July last il publish cheyyendathanu ee varsham Aug last aakumennu AGs office ninnum vivaram labhichu

      Delete
  6. Sir. I can't Download gpf annual statement 2016-17. It shows an unknown error.my pin is LR 500537

    ReplyDelete

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.