Link PAN and Aadhar to LIC Policies
ഇന്ന് ഒരു LIC പോളിസിയെങ്കിലും ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇന്ത്യാ ഗവണ്‍മെന്റിന്‍റെ നിര്‍ദ്ദേശ പ്രകാരം നിങ്ങളുടെ പേരിലുള്ള എല്‍.ഐ.സി പോളിസികള്‍ 2018 മാര്‍ച്ച് 31 നകം ആധാര്‍ കാര്‍ഡുമായും പാന്‍ കാര്‍ഡുമായും ബന്ധിപ്പിക്കണം. ഇപ്പോള്‍ വെറും രണ്ട് മിനിറ്റ് കൊണ്ട് ചെയ്യാവുന്ന ഈ കാര്യം ചെയ്യാതെ മാറ്റി വെച്ചാല്‍ പിന്നെ നമ്മള്‍ ഒരു പാട് ബുദ്ധിമുട്ടേണ്ടതായി വരും.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ Life Insurance Corporation of India അതിന്‍റ് പോളിസികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ലളിതമായ ഓണ്‍ലൈന്‍ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നു. ഇന്ത്യയിലെ എല്ലാ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന IRDAI (Insurance Regulatory and Development Authority of India) എല്ലാ ഇന്‍ഷൂറന്‍സ് പോളിസികളും ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് LIC of India ഇങ്ങനെ ഒരു സംവിധാനത്തിന് തുടക്കമിട്ടിട്ടുള്ളത്.
എല്‍.ഐ.സി പോളിസികള്‍ ഓണ്‍ലൈനായി ആധാറും പാനുമായി ബന്ധിപ്പിക്കുന്നത് ഏത് സാധാരണക്കാരനും ചെയ്യാവുന്ന ലളിതമായ ഒരു പ്രക്രിയയാണ്. നമ്മുടെ പേരില്‍ എത്ര പോളിസികളുണ്ടോ അതെല്ലാം തന്നെ ഒരുമിച്ച് ഒറ്റത്തവണയായി ആധാറുമായി ലിങ്ക് ചെയ്യിക്കാവുന്നതാണ്. ഈ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് നാം കയ്യില്‍ കരുതേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
- ആധാര്‍ നമ്പര്‍
- പാന്‍ നമ്പര്‍
- പോളിസി നമ്പരുകള്‍
- ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന സജ്ജമായി
- ഒരു ഇ-മെയില്‍ അഡ്രസ്
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ റെഡിയായെങ്കില്‍ താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് എല്‍.ഐ.സി യുടെ ആധാര്‍ ലിങ്കിംഗ് പേജില്‍ പ്രവേശിക്കാം.
ഈ പേജില്‍ നിങ്ങളുടെ വിവരങ്ങള്‍ തെറ്റാതെ എന്‍റര്‍ ചെയ്യുക. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ആധാറില്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ തന്നെ നല്‍കുക. എറ്റവും അവസാനത്തെ ബോക്സില്‍ നിങ്ങളുടെ പോളിസി നമ്പരുകള്‍ തെറ്റാതെ എന്‍റര്‍ ചെയ്യുക. ആദ്യത്തെ പോളിസി നമ്പര്‍ എന്റര്‍ ചെയ്തതിന് ശേഷം Add Policy എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആദ്യം എന്‍റര്‍ ചെയ്ത പോളിസി നമ്പര്‍ താഴെ ലിസ്റ്റ് ചെയ്യും. അതിന് ശേഷം ഇതേ ബോക്സില്‍ അടുത്ത പോളിസി നമ്പര്‍ നല്‍കി Add ചെയ്യുക. ഇത്തരത്തില്‍ എല്ലാ പോളിസികളും Add ചെയ്തതിന് ശേഷം താഴെ കാണുന്ന ഡിക്ലറേഷന് മുന്നിലായി കാണുന്ന ബോക്സില്‍ ടിക്ക് രേഖപ്പെടുത്തുക. അതിന് താഴെ ചിത്രത്തില്‍ കാണുന്ന Captcha Code അതിന് ഇടത് വശത്തായി കാണുന്ന ബോക്ലില്‍ തെറ്റാതെ എന്‍റര്‍ ചെയ്യുക. അതിന് ശേഷം Get OTP എന്ന നീല ബട്ടണില്‍ അമര്‍ത്തുക.

തുടര്‍ന്ന് നാം എന്‍റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് ഒരു OTP നമ്പര്‍ അയക്കപ്പെടുകയും താഴെ കാണുന്ന വെരിഫിക്കേഷന്‍ വിന്‍ഡോ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ഈ വിന്‍ഡോയില്‍ നാം നല്‍കിയ വിവരങ്ങള്‍ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം നമ്മുടെ മൊബൈലില്‍ വന്നിട്ടുള്ള OTP നമ്പര്‍ താഴെയുള്ള ബോക്സില്‍ എന്‍റര്‍ ചെയ്തതിന് ശേഷം Submit എന്ന ബട്ടണില്‍ അമര്‍ത്തുക. അല്പ സമയം കാത്തിട്ടും OTP നമ്പര്‍ വരുന്നില്ലെങ്കില്‍ Resend OTP എന്ന ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്.
എല്ലാം കൃത്മാണെങ്കില്‍ താഴെ കാണുന്നത് പോലെ Accepted for Authentication with UIDAI എന്ന ഒരു മെസേജ് പ്രത്യക്ഷപ്പെടും. ഇതോടെ നമ്മുടെ ജോലി പൂര്‍ത്തിയായി. എന്നാല്‍ ലിങ്കിെംഗ് പൂര്‍ത്തിയാകുന്നില്ല. പൂര്‍ത്തിയാകണമെങ്കില്‍ ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്നും നിങ്ങളുടെ പോളിസി വിവരങ്ങളും ആധാറിലെ വിവരങ്ങളും മാച്ച് ആവുന്നുണ്ടോ എന്ന് വെരിഫൈ ചെയ്യേണ്ടതുണ്ട്. എല്ലാം കൃത്യമാണെങ്കില്‍ കണ്‍ഫര്‍മേഷന്‍ മെസേജ് മൊബൈലിലും ഇ-മെയിലിലും വരും. മാച്ച് ആവുന്നില്ലെങ്കില്‍ ആ വിവരവും അറിയിക്കും. എന്തായാലും ഈ മെസേജ് വരാന്‍ ഒരാഴ്ചയോളം എടുത്തേക്കാം..
Link PAN and Aadhar to LIC Policies
Reviewed by alrahiman
on
12/20/2017
Rating:

Post Comment
No comments: