ഇനി മുതല് സര്ക്കാര് ജോലിയില് പ്രവേശിക്കുന്ന ജീവനക്കാര് അവരവരുടെ സ്വത്തു വിവരങ്ങള് വെളിപ്പെടുത്തേണ്ടതുണ്ട്. സ്വത്തു വിവരങ്ങള് രേഖപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സ്റ്റേറ്റ്മെന്റ് ഓരോരുത്തരുടെയും സേവന പുസ്തകത്തില് കൂട്ടിച്ചേര്ത്തിരിക്കണം. അനധികൃത സ്വത്തു വിവരങ്ങള് കണ്ടെത്തുന്നതിന് വേണ്ടി കേരള വിജിലന്സ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോയുടെ നിര്ദ്ദേശ പ്രകാരം കേരള ധനകാര്യ വകുപ്പാണ് 2016 നവംബര് 15 ന് സര്ക്കാര് ഉത്തരവിറക്കിയത്. ഉത്തരവിന്റെ തിയതി മുതല് ഈ നിയമത്തിന് പ്രാബല്യമുള്ളതുകൊണ്ട് 2016 നവംബര് 15 മുതല് ജോലിയില് പ്രവേശിച്ച എല്ലാ ജീവനക്കാരും ഈ നിയമം കര്ശനമായും പാലിക്കേണ്ടതുണ്ട്. ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അതത് ഡിസ്ബേര്സിംഗ് ആഫീസര്മാരുടെ ചുമതലയാണ്. സ്വത്തു വിവരങ്ങള് രേഖപ്പെടുത്തുന്ന സ്റ്റേറ്റ്മെന്റിന് പാര്ട്ട്-എ, പാര്ട്ട്-ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സര്ക്കാര് ഉത്തരവില് നിഷ്കര്ഷിച്ച സ്റ്റേറ്റ്മെന്റിന്റെ അതേ മാതൃകയിലുള്ള വ്യക്തവും സ്പഷ്ടവുമായ സ്റ്റേറ്റ്മെന്റെ ഫില്ലബിള് പി.ഡി.എഫ് ഫോര്മാറ്റില് ഡൗണ്ലോഡു ചെയ്യാം.
Nice post. I was checking constantly this blog and I am impressed! Extremely helpful information specially the last part I care for such info a lot. I was seeking this particular information for a very long time. Thank you and good luck. Branda Canton
ReplyDelete