Top Ad unit 728 × 90

Latest News

recent

Access 2007 Video Tutorials

കേരള ഹയര്‍സെക്കണ്ടറി / വി.എച്ച്.എസ്.സി കൊമേഴ്സ് വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്ന സബ്ജക്ടിലെ ഡാറ്റാബേസ് മാനേജ്മെന്‍റ് ഫോര്‍ അക്കൗണ്ടിംഗ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയലുകള്‍ പരിചയപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്സസ് 2007 എന്ന ഡാറ്റാബേസ് പ്രോഗ്രാമിനെ വളരെ ലളിതമായി പരിചയപ്പെടാന്‍ ഇത് ഉപകരിക്കും. വേണമെങ്കില്‍ ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ വിവരണങ്ങളോടു കൂടിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. യൂടൂബിലാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. സൈസ് കുറക്കുന്നതിന് വേണ്ടി വ്യത്യസ്ത പാര്‍ട്ടുകളിലായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇത് യൂടൂബില്‍ നിന്ന് നേരിട്ട് കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.

യൂടൂബില്‍ വീഡിയോകളില്‍ വീഡിയോകളുടെ സൈസ് കുറക്കുന്നതിന് വേണ്ടി പരമാവധി റെസല്യൂഷന്‍ കുറച്ചാണ് വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. അപ്പോള്‍ ഒരു പക്ഷെ വീഡിയോകള്‍ക്ക് വേണ്ടത്ര വ്യക്തത ലഭിക്കണമെന്നില്ല. അങ്ങിനെയാണെങ്കില്‍ ഉപയോക്താവിന് തന്നെ റെസല്യൂഷന്‍ കൂട്ടുന്നതിനുള്ള സൗകര്യം യൂട്യൂബ് വീഡിയോകളില്‍ ലഭ്യമാണ്. അതിന് വേണ്ടി യൂട്യൂബ് വീഡിയോയുടെ താഴ് ഭാഗത്തായി കാണുന്ന സെറ്റിംഗ്സ് ബട്ടണില്‍ ക്ലിക്ക് ചെയ്ത്  Quality എന്ന മെനുവില്‍ സൈസ് പരമാവധി വര്‍ദ്ധിപ്പിച്ചാല്‍ മതി. 720p എന്ന് സെലക്ട് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. താഴെ നല്‍കിയ ചിത്രം ശ്രദ്ധിക്കുക.

പിന്നീടും ഉപയോഗിക്കണമെങ്കില്‍ ഡാറ്റാ ചെലവുകള്‍ കുറക്കുന്നതിനായി വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതായിരിക്കും ഉചിതം. ഇതിന് ഏതെങ്കിലും യൂടൂബ് ഡൗണ്‍ലോഡറുകള്‍ ഉപയോഗിച്ചാല്‍ മതി. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നതും സൗജന്യമായതും ഏറ്റവും ലളിതവുമായ Xilisoft Youtube Download ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Download Xilisoft Youtube Downloader 

ട്യൂട്ടോറിയല്‍ വീഡിയോകളില്‍ ഉപയോഗിച്ചിട്ടുള്ള ആക്സസ് ഫയലുകള്‍ നിങ്ങള്‍ക്ക് പരിശിലനം നടത്തുന്നതിനുള്ള സൗകര്യത്തിനായി ഒരു സിപ്പ് ഫയലായി ലഭ്യമാക്കിയിട്ടുണ്ട്. ഇത് പരിശീലിക്കുന്നതിനായി ഡാറ്റ ടൈപ്പ് ചെയ്ത് ഉണ്ടാക്കുന്നതിനുള്ള സമയം ലാഭിക്കാന്‍ സഹായിക്കും.
ഇത് കൂടാതെ ആക്സസുമായി ബന്ധപ്പെട്ട് നേരത്തെ പ്രസിദ്ധീകരിച്ച ചില പഠനസാമഗ്രികള്‍ കൂടി ഇതോടൊന്നിച്ച് ചേര്‍ത്തിട്ടുണ്ട്.
DOWNLOAD VIDEO TUTORIALS
TablesQueriesRelarionshipsFormsReports

DOWNLOAD OTHER MATERIALS
Try-Out FilesAccess NotesAccess QuizAccess Practicals
Access 2007 Video Tutorials Reviewed by alrahiman on 1/05/2017 Rating: 5

4 comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.