Top Ad unit 728 × 90

Latest News

recent

Link Aadhar with PAN

2017  ലെ ഇന്ത്യന്‍ ഫിനാന്‍സ് ആക്ട്  പ്രകാരം  2017 ജൂണ്‍ 30 നകം ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതപ്പെട്ട എല്ലാവരും അവരുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ജൂലൈ 1 മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധവുമാക്കിയിരുന്നു. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കി കള്ളപ്പണ ഇടപാടുകള്‍ നടത്തി വരുന്നവരെ തടയുന്നതിനാണ് ഇങ്ങനെ ഒരു പരിഷ്കാരം കൊണ്ടുവന്നത്. 2017 ജൂണ്‍ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ക്ക് നിയമ സാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരുന്നു.

എന്നാല്‍ 2017 ജൂണ്‍ 9 ന് സുപ്രീം കോടതി ഇതിന് ഭാഗികമായി സ്റ്റേ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. ഇത് പ്രകാരം ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ഇക്കാരണത്താല്‍ പാന്‍കാര്‍ഡിന്‍റെ നിയമസാധുത നഷ്ടപ്പെടുകയോ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വിലക്കോ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ഇതിനകം ആധാര്‍ ലഭിച്ചവര്‍ അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇത് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണത്താല്‍ പാന്‍കാര്‍ഡ് അസാധുവാക്കി ശിക്ഷിക്കുന്നതിനോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു.
പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ അസാധുവാക്കുന്നതിനോടും അത്തരം വ്യക്‌തികളെ പാൻ കാർഡിന്...

Read more at: http://www.manoramaonline.com/news/india/2017/06/10/supreme-court-on-aadhar-pan-linking.html
പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ അസാധുവാക്കുന്നതിനോടും അത്തരം വ്യക്‌തികളെ പാൻ കാർഡിന്...

Read more at: http://www.manoramaonline.com/news/india/2017/06/10/supreme-court-on-aadhar-pan-linking.html

ചുരുക്കിപ്പറഞ്ഞാല്‍ കേരളം സമ്പൂര്‍ണ്ണ ആധാര്‍ സംസ്ഥാനമാണെന്നിരിക്കെ നമ്മളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിയുടെ സ്റ്റേ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നില്ല. കാരണം സ്റ്റേയില്‍ പറയുന്നത് ഇത് വരെ ആധാര്‍ ലഭിച്ചിട്ടില്ലാത്തവരുടെ കാര്യമാണ്. ആധാര്‍ ലഭിച്ചു കഴിഞ്ഞവര്‍ ഇതു ബന്ധിപ്പിക്കുക തന്നെ ചെയ്യേണ്ടി വരും.

https://www.incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html

ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം രണ്ട് വര്‍ഷമായി ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലഭ്യമായിരുന്നെങ്കിലും അത്ര നിര്‍ബന്ധമായിരുന്നില്ല. മാത്രമല്ല ഇവ രണ്ടിലും ഉള്ള പേരുകള്‍ തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ പലര്‍ക്കും ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചിരുന്നുമില്ല. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെങ്കില്‍ ഇതിലെ ര​ണ്ടിലേയും Name, Date of Birth, Gender എന്നിവ സമാനമായിരിക്കണം. കേരളമടക്കം വിരലിലെണ്ണാവുന്ന ചില തെക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം പേരും അതിന്റെ കൂടെ ഇനിഷ്യലും ചേര്‍ത്തെഴുതുന്ന രീതി പിന്‍തുടര്‍ന്ന് വരുന്നു. എന്നാല്‍ മറ്റ് ഒട്ടു മിക്ക സംസ്ഥാനങ്ങളിലും പേര് മാത്രമായോ അല്ലെങ്കില്‍ പേരിന്‍റെ കൂടെ ഇനിഷ്യലിന്‍റെ പൂര്‍ണ്ണ രൂപം ചേര്‍ത്തെഴുതുന്ന രീതിയോ ആണ് നിലവിലുള്ളത്. 

പാന്‍ കാര്‍ഡില്‍ നേരത്തെ തന്നെ ഇനിഷ്യല്‍ ചേര്‍ക്കാന്‍ നിര്‍വ്വാഹമില്ല. ഇതില്‍ Fist Name, Middle Name, Last Name ​എന്ന രീതിയിലാണ് പേര് രേഖപ്പെടുത്തുന്നത്. പലരുടെയും പാന്‍കാര്‍ഡില്‍ ഇനിഷ്യല്‍ അടക്കമുള്ള പേര് കാണുന്നുണ്ടായിരിക്കാം. എന്നാല്‍ അതായിരിക്കണമെന്നില്ല പാന്‍കാര്‍ഡിലെ യഥാര്‍ത്ഥ പേര്. കാരണം പാന്‍ കാര്‍ഡ് എടുക്കുമ്പോള്‍ നമ്മുടെ പേരിന് പുറമെ Name to be Printed on Card ​​എന്ന ഒരു ഓപ്‍ഷനും കൂടിയുണ്ടായിരുന്നു. ഈ ഫീല്‍ഡിന് നേരെ ഏത് രീതിയിലും പേര് ചേര്‍ക്കാമായിരുന്നു. അവിടെ ഇനി‍ഷ്യലിന്‍റെ ചുരുക്ക രൂപം പേരിന് കൂടി നല്‍കിയവര്‍ക്കാണ് ഇങ്ങനെ പേര് ദൃശ്യമാകുന്നത്. പാന്‍കാര്‍ഡില്‍ ഒന്നുകില്‍ പേര് മാത്രമോ (ഉദാ ABDRUAHIMAN) അല്ലെങ്കില്‍ ഇനിഷ്യലിന്‍റെ പൂര്‍ണ്ണ രൂപം കൂട്ടിച്ചേര്‍ത്തോ (ഉദാ.ABDURAHIMAN VALIYA PEEDIYAKKAL) ആണ് പേര് നല്‍കപ്പെടുന്നത്.  അല്ലാതെ ABDURAHIMAN.V.P എന്നെഴുതുന്ന രീതി ഇല്ല.
​എന്നാല്‍ ആധാര്‍ കാര്‍ഡില്‍ നാം കേരളത്തില്‍ നില നിന്ന് പോരുന്ന തരത്തില്‍ പേരും ഇനിഷ്യലിന്‍റെ ചുരുക്ക രൂപവും ചേര്‍ത്തെഴുതിയ രീതിയാണ് തുടര്‍ന്ന് വന്നിട്ടുള്ളത്. പേരിലുള്ള ഈ വ്യത്യാസം കാരണമാണ് ഇവ രണ്ടും ബന്ധിപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നത്.
എന്നാല്‍ ഈ കാര്യം മനസ്സിലാക്കിയ ആദായ നികുതി വകപ്പ് ഈ കാര്യത്തില്‍ അല്പം ഇളവ് വരുത്തിയിട്ടുണ്ട്. അതായത് പാന്‍കാര്‍ഡിലെ പേരില്‍ പേരിന്‍റെ കൂടെ ഇനിഷ്യലിന്‍റെ പുര്‍ണ്ണ രൂപവും ആധാറില്‍ ഇനിഷ്യലിന്‍റെ ചുരുക്ക രൂപവും ആണെങ്കില്‍ പോലും ഇവ തമ്മില്‍ ലിങ്ക് ചെയ്യാമെന്ന് ആധായ നികുതി വകുപ്പ് അവകാശപ്പെടുന്നു
ആധാര്‍ ഡാറ്റാബേസില്‍ താങ്കളുടെ കൃത്യമായ പേര് എന്തെന്നറിയാന്‍ ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത്  Profile Settings എന്ന മെനുവിലെ My Profile എന്ന സബ്മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയില്‍ കാണുന്ന PAN Details എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ മതി


ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതി് പല രീതികളുണ്ട് ഏറ്റവും എളുപ്പ മാര്‍ഗ്ഗം www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റിന്റെ ഹോം പേജില്‍ ഇടതു വശത്തായി കാണുന്ന Link Aadhaar എന്ന ലിങ്കുില്‍ ക്ലിക്ക് ചെയ്യുന്നതാണ്

ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ ആദ്യത്തെ ബോക്സില്‍ പാന്‍ നമ്പരും രണ്ടാമത്തെ ബോക്സില്‍ ആധാര്‍ നമ്പരും തെറ്റാതെ എന്റര്‍ ചെയ്യുക. മൂന്നാമത്തെ ബോക്സില്‍ ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ പേര് എങ്ങിനെയാണോ നല്‍കിയിട്ടുള്ളത് അത് പോലെ തന്നെ എന്റര്‍ ചെയ്യുക. പാന്‍കാര്‍ഡില്‍ എങ്ങിനെയായിരുന്നാലും അതിന് ഇവിടെ പ്രസക്തിയില്ല. ആധാര്‍ കാര്‍ഡില്‍ പേരില്‍ ഉള്‍ക്കൊ​ണ്ടിട്ടുള്ള ഡോട്ടുകളും സ്പേസും എല്ലാം അത് പോലെ തന്നെ ചേര്‍ക്കുക. നാലാമതായി ആധാര്‍ കാര്‍ഡില്‍ ഇയര്‍ ഓഫ് ബര്‍ത്ത് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ I have only year of birth in Aadhaar Card എന്നതിന് നേരെ ടിക് രേഖപ്പെടുത്തുക. അതിന് ശേഷം ഇമേജില്‍ കാണുന്ന കോഡ് അതിന് താഴെ കാണുന്ന ബോക്സില്‍ എന്‍റര്‍ ചെയ്ത് Link Aadhaar എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതോടു കൂടി പേരില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കില്‍ പോലും ആധാറും പാന്‍കാര്‍ഡും ലിങ്ക് ചെയ്യപ്പെടും.




ഇതിന് പകരം ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത്  Profile Settings ​​എന്ന മെനുവിലെ Link Aadhar ​​എന്ന മെനുവില്‍ ക്ലിക്ക് ചെയ്തും ആധാറിനെ ബന്ധിപ്പിക്കാവുന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ പാന്‍കാര്‍ഡിലെ പേര്, ജനന തിയതി, ജെന്‍ഡര്‍ എന്നിവ സ്വമേധയാ ദൃശ്യമാകും. നാം ആധാര്‍ നമ്പരും ആധാറിലെ പേരും കൃത്യമായി നല്‍കി I have only year of birth in Aadhar Card എന്നതിന് നേരെ ടിക് രേഖപ്പെടുത്തി Link Aadhaar  ​എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.


ഇനി ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമല്ലെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്യുന്നതിന് മൂന്നാമതൊരു രീതി ക‍ൂടിയുണ്ട്. നമ്മുടെ മൊബൈലില്‍ നിന്നും ഒരുു എസ്.എം.എസ് അയച്ചാല്‍ മതി. എന്നാല്‍ ഇങ്ങനെ അയക്കുന്ന മെസേജിന് 3 രൂപ ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്.

എസ്.എം.എസ് അയക്കേണ്ട ഫോര്‍മാറ്റ്
UIDPAN(space)Your Aadhar No without space (space)Your PAN Number

ഉദാഹരണമായി താങ്കളുടെ ആധാര്‍ നമ്പര്‍ 1111 2222 3333 എന്നും പാന്‍ നമ്പര്‍  ABCDE1234F എന്നും ആണെങ്കില്‍ താങ്കള്‍ UIDPAN 111122223333 ABCDE1234F എന്നാണ് ടൈപ്പ് ചെയ്യേണ്ടത്.

ഈ ഫോര്‍മാറ്റില്‍ കൃത്യമായി മെസേജ് ടൈപ്പ് ചെയ്ത് അത്  567678 എന്ന നമ്പറിലേക്കോ അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്കോ അയച്ചാല്‍ മതി.

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്ത ജൂലൈ 1 മുതല്‍ പാന്‍കാര്‍ഡുകള്‍ അസാധുവാകും എന്നൊക്കെ പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാണ് എന്ന് കണ്ടറിയേണ്ടതുണ്ട്. കാരണം കേരളത്തിലെ ഭൂരിഭാഗം ആളുകളുടെയും പേരുകള്‍ പാന്‍കാര്‍ഡില്‍ നിന്നും വ്യത്യസ്തമായതു കാരണം ലിങ്ക് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ലിങ്ക് ചെയ്യിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാചയപ്പെട്ടു എങ്കില്‍ അടുത്ത നടപടി ഒന്നുകില്‍ ആധാറിലേയോ അല്ലെങ്കില്‍ പാന്‍കാര്‍ഡിലെയോ പേരു് തിരുത്തുക എന്നതാണ്. ആധാറിലെ പേര് തിരുത്തുന്ന് പാന്‍കാര്‍ഡ് തിരുത്തുന്നതിനെക്കാള്‍ താരമ്യേന എളുപ്പമാണ്. 
Link Aadhar with PAN Reviewed by alrahiman on 6/10/2017 Rating: 5

3 comments:

  1. മൊബൈൽ നമ്പർ ചേർക്കാത്ത ആധാർ നമ്പറിൽ എങ്ങനെയാണ് മൊബൈൽനമ്പർ ചേർന്നക്കുന്നത് ഒന്നു സഹയി അമ്മ

    ReplyDelete
    Replies
    1. Visit your nearest Akshaya Centre or Do offline update by sending correction request

      Delete

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.