Top Ad unit 728 × 90

Latest News

recent

How to Register in TRACES


ആദായനികുതി നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് വേണ്ടി ആദായ നികുതി വകുപ്പ് രൂപം നല്‍കിയിട്ടുള്ള വെബ് പോര്‍ട്ടലാണ് TRACES . ഇതിന്‍റെ പൂര്‍ണ്ണ രൂപം TDS Reconciliation Analysis and Correction Enabling System എന്നാണ്. ഈ പോര്‍ട്ടിലിന്‍റെ സേവനങ്ങള്‍ ലഭ്യമാകുന്നതിന് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.


ആരൊക്കെ TRACES ല്‍ രജിസ്റ്റര്‍ ചെയ്യണം..?

പ്രധാനമായും ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് കീഴ്ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചെടുക്കുന്ന സ്ഥാപന മേധാവികളാണ്. ഇത്തരക്കാര്‍ Deductor ആയിട്ടാണ് TRACES ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്ഥാപന മേധാവികള്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. കാരണം താന്‍ പിടിച്ചെടുത്ത് ട്രഷറികളിലടയ്ക്കുന്ന നികുതിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓരോ പാദവര്‍ഷത്തിലും ETDS ഫയല്‍ ചെയ്യേണ്ടതുണ്ട്. ഇതിന്‍റെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും TRACES ല്‍ ലോഗിന്‍ ചെയ്യണം. കൂടാതെ ഓരോ സാമ്പത്തിക വര്‍ഷത്തിലും ഓരോരുത്തരുടെ ശമ്പളത്തില്‍ നിന്നും എത്ര രൂപ നികുതിയായി പിടിച്ചിട്ടുണ്ട് എന്ന് കാണിച്ചുകൊണ്ട് മെയ് 15 മുതല്‍ 30 നകം കീഴ്ജീവനക്കാര്‍ക്ക് ഫേം-16 ഇഷ്യൂ ചെയ്യേണ്ടതുണ്ട്. പുതുക്കിയ രീതിയനുസരിച്ച് ഈ ഫോം-16 ന്‍റെ പാര്‍ട്ട് എ TRACES ല്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ടു നല്‍കണം. അതിനും TRACES ല്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്.

അത്ര നിര്‍ബന്ധമില്ലെങ്കിലും നികുതി അടക്കുന്ന ഏതൊരാള്‍ക്കും Tax Payer ആയി TRACES ല്‍ രജിസ്റ്റര്‍ ചെയ്യാം. തന്‍റെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത നികുതി ആദായ നികുതി വകുപ്പിന്‍റെ കണക്കില്‍ ഉള്‍ക്കൊള്ളുന്നുണ്ടോ അഥവാ തന്‍റെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചെടുത്ത മേലധികാരി അതിന് കൃത്യമായി ETDS ഫയല്‍ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ നിങ്ങള്‍ നേരത്തെ ഇ-ഫയലിംഗിന് വേണ്ടി www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താലും ഇത്തരം സേവനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് കൊണ്ടാണ് Tax Payer എന്ന നിലയ്ക്ക് TRACES ല്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമല്ല എന്ന് പറയുന്നത്.

TRACES ല്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങിനെ...? 




Deductor ആയി രജിസ്റ്റര്‍ ചെയ്യുന്നതിന്

 
ആദ്യമായി www.tdscpc.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഇടതു വശത്തു കാണുന്ന ലോഗിന്‍ എന്ന സെക്ഷനിലെ  Register as New User എന്ന മെനുവില്‍ Deductor എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക.


തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ TAN of Deductor എന്ന ബോക്സില്‍ സ്ഥാപനത്തിന്‍റെ TAN തെറ്റാതെ എന്‍റര്‍ ചെയ്യുക. TAN നമ്പരിന്‍റെ ആദ്യത്തെ നാലെണ്ണം അക്ഷരങ്ങളും പിന്നത്തെ അഞ്ചെണ്ണം അക്കങ്ങളും പിന്നെ ഒരെ അക്ഷരവും ആയിരിക്കും. TAN കൃത്യമാണോ എന്നറിയുന്നതിനും അല്ലെങ്കില്‍ TAN കണ്ടെത്തുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക

വെരിഫിക്കേഷന്‍ കോഡ് എന്ന ബോക്സില്‍ സ്ക്രീനില്‍ തെളിഞ്ഞിട്ടുള്ള ഇമേജിലെ അക്കങ്ങളും അക്ഷരങ്ങളും തെറ്റുകൂടാതെ  എന്‍റര്‍ ചെയ്ത് Proceed ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ മുകള്‍ ഭാഗത്തായി നമ്മള്‍ അവസാനം TDS ഫയല്‍ ചെയ്ത ക്വാര്‍ട്ടറും സാമ്പത്തിക വര്‍ഷവും കാണാം. ഈ ടി.ഡി.എസ് ഫയല്‍ ചെയ്ത രസിപ്റ്റില്‍ കാണുന്ന 15 അക്കമുള്ള ടോക്കണ്‍ നമ്പര്‍ Token Numeber/Provisional Receipt Number എന്നതിന് നേരെ എന്‍റര്‍ ചെയ്യുക.

ആദായ നികുതി  ശമ്പളത്തില്‍ കുറച്ച് ട്രഷറിയില്‍ ഡിപ്പോസിറ്റ് ചെയ്തതാണെങ്കില്‍ Please Select if payment was made by book adjustment എന്നതിന്‍റെ തുടക്കത്തില്‍ കാണുന്ന ബോക്സില്‍ ടിക്ക് രേഖപ്പെടുത്തുക. ഗവ ഡിഡക്ടേര്‍സിന് എല്ലാം Book Adjustment ആയിരിക്കും. ഈ ടിക് രേഖപ്പെടുത്തന്നതോട് കൂടി താഴെ കാണുന്ന BSR Code, Chalan Serial No എന്നീ കോളങ്ങള്‍ ഡിസാബിള്‍ ആയതായി കാണാം. കാരണം Govt Deductors ബാക്കിയുള്ള രണ്ട് കോളങ്ങള്‍ പൂരിപ്പിച്ചാല്‍ മതി.

Date on which Tax Deposited എന്നതിന് നേരെ മുകളില്‍ സൂചിപ്പിച്ച ക്വാര്‍ട്ടറിലെ ഏതെങ്കിലും ഒരു മാസം തെരഞ്ഞെടുത്ത് അതിന്‍റെ അവസാനത്തെ ദിവസം നല്‍കി.യാല്‍ മതി. ചുരുങ്ങിയത് മൂന്ന് പേരുടെ ടാക്സെങ്കിലും പിടിച്ച മാസം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉദാഹരണമായി 2013 നവംബര്‍ മാസത്തെ ശമ്പളം Encash ചെയ്യുന്നത് 2013 ഡിസംബര്‍ മാസത്തിലാണ്. ഇതിന്‍റെ Date of Deposit എന്നത് ഡിസംബറിന്‍റെ അവസാനത്തെ ദിവസമായിരിക്കും. അതായത് 31-Dec-2013 എന്ന് നല്‍കിയാല്‍ മതി.  Date നല്‍കുമ്പോള്‍ DD-MMM-YYYY എന്ന ഫോര്‍മാറ്റില്‍ തന്നെ നല്‍കണം. തെറ്റ് ഒഴിവാക്കുന്നതിനായി ആ ബോക്സിന് നേരെ കാണുന്ന കലണ്ടര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡേറ്റ് സെലക്ട് ചെയ്താല്‍ മതി.

Chalan Amount ന് നേരെ നമ്മള്‍ തെരഞ്ഞെടുത്തിട്ടുള്ള മാസത്തില്‍ ആകെ പിടിച്ചെടുത്ത ടാക്സിന്‍റെ തുക ചേര്‍ക്കുക. തുക ചേര്‍ക്കുമ്പോള്‍ ദശാംശ സ്ഥാനത്ത് രണ്ട് പൂജ്യങ്ങള്‍ ചേര്‍ക്കണം. ഉദാഹരണമായി 1540 എന്നത് 1540.00 എന്നാണ് ചേര്‍ക്കേണ്ടത്.

അതിന് താഴെ Please Enter three Unique PAN-Amount Combinations എന്നതിന് താഴെ മൂന്ന് നിരകളില്‍ പ്രസ്തുത ക്വാര്‍ട്ടറില്‍ നികുതി പിടിക്കപ്പെട്ടിട്ടുള്ള മൂന്ന് പേരുടെ PAN നമ്പരും  ഇവര്‍ അടച്ച  ഈ ക്വാര്‍ട്ടറിലെ ഏതെങ്കിലും ഒരു മാസത്തെ ടാക്സ് തുകയും ചേര്‍ക്കുക (ഇവര്‍ ഈ ക്വാര്‍ട്ടറില്‍ മൊത്തം അടച്ച തുകയല്ല ചേര്‍ക്കേണ്ടത്). ഇവിടെയും തുകയുടെ ദശാംശ സ്ഥാനത്ത് പൂജ്യങ്ങള്‍ ചേര്‍ത്തിരിക്കണം. മൂന്ന് പേരുടെ നികുതി പിടിച്ചിട്ടില്ലെങ്കില്‍ നികുതി പിടിച്ച അത്രയും പേരുടെ പാനും തുകയും ചേര്‍ക്കുക. ആരുടെയും നികുതി പിടിച്ചിട്ടില്ലെങ്കില്‍ അതിന് മുകളില്‍ കാണുന്ന Please select if there are no valid PAN deductee rows എന്നതിന് മുമ്പില്‍ ടിക് രേഖപ്പെടുത്തുക.

തുടര്‍ന്ന് Proceed ബട്ടണ്‍ അമര്‍ത്തുക.


ഈ ഘട്ടത്തില്‍ നല്‍കിയ വിവരങ്ങളെല്ലാം കൃത്യാമാണെങ്കില്‍ മാത്രം അടുത്ത വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്


ഒന്നാമത്തെ ഭാഗം Organisation Details ആണ്. ഇതില്‍ TAN of the Deductor, Name of the Deductor എന്നിവ സ്വമേധയാ തെളിഞ്ഞുവരും. Category of the Deductor കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. Govt. Deductors ന്  PAN of Deductor നിര്‍ബന്ധമില്ല. PAN of Authorised Person എന്നതിന് നേരെ സ്ഥാപനത്തിന്‍റെ ഡിസ്ബേര്‍സിംഗ് ഓഫീസറുടെ PAN നല്‍കുക. DOB of Authorised Person എന്നിടത്ത് ഡിസ്ബേര്‍സിംഗ് ഓഫീസറുടെ ജനനത്തീയതി മാതൃകയില്‍ കാണിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ തന്നെ എന്‍റര്‍ ചെയ്യുക. തുടര്‍ന്ന് Name of Authorised Person, Father's Name എന്നിവ PAN ഡാറ്റാബേസില്‍ നിന്നം സ്വമേധയാ പ്രത്യക്ഷപ്പെടും. കൃത്യമാണോ എന്ന് പരിശോധിക്കുക.

ഡിസ്ബേര്‍സിംഗ് ഓഫീസറുടെ നികുതിയും ഇതേ ഓഫീസില്‍ നിന്ന് പിടിച്ചെടുക്കുന്നുവെങ്കില്‍ Are you an employee of deductor എന്നതിന് നേരെ Yes സെലക്ട് ചെയ്യുക. ഉദാഹരണമായി ഒരു എയിഡഡ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പളാണെങ്കില്‍ ഇതിന് നേരെ Yes എന്ന് സെലക്ട് ചെയ്യുക. നേരെ മറിച്ച് ഒരു ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പള്‍ ഇതിന് No സെലക്ട് ചെയ്താല്‍ മതി. കാരണം അദ്ദേഹത്തിന്‍റെ നികുതി പിടിച്ചെടുക്കുന്നതും ടി.ഡി.എസ് ഫയല്‍ ചെയ്യുന്നതും ട്രഷറി ഓഫീസറാണ്.


രണ്ടാമത്തെ ഭാഗത്ത് വരുന്നത് സ്ഥാപനത്തിന്‍റ അഡ്രസ് വിവരങ്ങളാണ്. ഇതിന്‍റെ മുകള്‍ ഭാഗത്തുള്ള Same as in TAN Master എന്നതില്‍ ടിക് രേഖപ്പെടുത്തിയാല്‍ TAN ഡാറ്റാ ബേസിലെ അഡ്രസ് സ്വമേധയാ പ്രത്യക്ഷപ്പെടും. ഇതിന് പകരം Same as in Last Statement എന്നത് സെലക്ട് ചെയ്താല്‍ അവസാനം നല്‍കിയ TDS സ്റ്റേറ്റ്മെന്‍റ് പ്രകാരമുള്ള അഡ്രസ് തെളിയും. ഇതല്ലെങ്കില്‍ നമുക്ക് ചേര്‍ത്ത് കൊടുക്കുകയുമാവാം..ഇതില്‍ ചുകന്ന നക്ഷത്രങ്ങള്‍ കാണിച്ചിട്ടുള്ള ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം.
അടുത്ത ഭാഗം കമ്മ്യൂണിക്കേഷന്‍ ഡീറ്റയില്‍ നല്‍കാനുള്ളതാണ്. ഇതിലും നേരത്തെ പറഞ്ഞ പോലെ TAN Master ല്‍ നിന്നും Last Statement ല്‍ നിന്നും വിവരങ്ങള്‍ സ്വീകരിക്കാം. ഇതില്‍ നല്‍കുന്ന മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും വളരെ കൃത്യമായിരിക്കണം. അതല്ലെങ്കില്‍ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കാനാകില്ല.

 


ഇത്രയും വിവരങ്ങള്‍ നല്‍കി Next ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ Login Details എന്ന അടുത്ത വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന യൂസര്‍ ഐ.ഡി എന്‍റര്‍ ചെയ്യുക. പ്രസ്തുത ഐ.ഡി ലഭ്യമാണോ എന്നറിയാന്‍ Check Availability എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

തുടര്‍ന്ന് കാണുന്ന രണ്ട് ബോക്സുകളില്‍ ഉചിതമായ പാസ്‍വേര്‍ഡ് തീര്‍ത്തും സമാനമായ രീതിയില്‍ എന്‍റര്‍ ചെയ്യുക. പാസ്‍വേര്‍ഡില്‍ ചുരുങ്ങിയത് 8 ക്യാരക്ടറുകള്‍ വേണം. അക്കങ്ങളും അക്ഷരങ്ങളും നിര്‍ബന്ധമാണ്. കൂടാതെ ഒരു ക്യാപ്പിറ്റല്‍ ലെറ്ററെങ്കിലും ഉണ്ടായിരിക്കണം.

തുടര്‍ന്ന് Create Account എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അടുത്തതായി കണ്‍ഫര്‍മേഷന്‍ വിന്‍ഡോ ലഭിക്കും. ഏതെങ്കിലും വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തണമെന്നുണ്ടെങ്കില്‍ Edit ബട്ടണ്‍ അമര്‍ത്തി പിറകോട്ട് പോകാം. എല്ലാം കൃത്യമാണെങ്കില്‍ Confirm ബട്ടണ്‍ അമര്‍ത്തുക. ഇതോടു കൂടി Registration Successful എന്ന് കാണിച്ചുകൊണ്ട് താഴെ കാണുന്ന Message ദൃശ്യമാകും.

 ഇനി നിങ്ങള്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ആക്ടിവേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് TRACES ല്‍ നിന്നും നിങ്ങള്‍ക്ക് രണ്ട് ആക്ടിവേഷന്‍ കോഡുകള്‍ അയച്ചു തരും. ഒന്ന് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്കും മറ്റൊന്ന് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്കും.

ആദ്യം നിങ്ങള്‍ രജിസ്റ്റല്‍ ചെയ്ത ഇ-മെയില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. അതില്‍ TDS Intimation എന്ന സബ്ജക്ടോടു കൂടി TRACES ല്‍ നിന്നും താഴെ കാണിച്ച തരത്തില്‍ ഒരു ഇ-മെയില്‍ വന്നിരിക്കും. ഇതില്‍ Activation Code 1 എന്നതിന് നേരെ കാണുന്ന കോഡ് നോട്ട് ചെയ്ത് വെക്കുക. അതല്ലെങ്കില്‍ കര്‍സറുപയോഗിച്ച് കോപ്പി ചെയ്യുക. എന്നിട്ട് അതിന് മുകളില്‍ കാണുന്ന Activation Link to activate account എന്നതിന് നേരെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



അതോടു കൂടി നിങ്ങള്‍ TRACES ന്‍റെ താഴെ കാണുന്ന Account Activation വിന്‍ഡോയിലെത്തും. ഇതില്‍ ആദ്യത്തെ ബോക്സില്‍ നിങ്ങള്‍ നേരത്തെ ഉണ്ടാക്കിയ യൂസര്‍ ഐ.ഡി നല്‍കുക. രണ്ടാമത്തെ കോളത്തില്‍ നിങ്ങളുടെ ഇ-മെയിലില്‍ വന്ന ആക്ടിവേഷന്‍ കോഡ് 1 എന്‍റര്‍ ചെയ്യുക(അല്ലെങ്കില്‍ പേസ്റ്റ് ചെയ്യുക). മൂന്നാമത്തെ ബോക്സില്‍ നിങ്ങളുടെ മൊബൈലില്‍ SMS ആയി ലഭിച്ച ആക്ടിവേഷന്‍ കോഡ് 2 എന്‍റര്‍ ചെയ്യുക. അതിന് ശേഷം Submit ബട്ടണ്‍ അമര്‍ത്തുക.


ഇതോട് കൂടി Activation Successful എന്ന ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇനി നിങ്ങള്‍ക്ക് TRACES പോര്‍ട്ടലിന്‍റെ Login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന താഴെ കാണുന്ന വിന്‍ഡോയില്‍ User ID, Password, TAN, Verification Code എന്നിവ നല്‍കി പേര്‍ട്ടലില്‍ പ്രവേശിക്കാം.





Tax Payer ആയി രജിസ്റ്റര്‍ ചെയ്യുന്നതിന്

www.tdscpc.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഇടതു വശത്തു കാണുന്ന ലോഗിന്‍ എന്ന സെക്ഷനിലെ  Register as New User എന്ന മെനുവില്‍ Tax payer എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.
  • പാന്‍നമ്പര്‍ എന്‍റര്‍ ചെയ്യുക
  • Date of Birth മാതൃകയില്‍ നല്‍കിയ പോലെത്തന്നെ എന്‍റര്‍ ചെയ്യുക. ഇതിന് നേരെ കാണുന്ന കലണ്ടര്‍ ബട്ടണ്‍ ഉപയോഗിച്ച് ജനനത്തീയതി സെലക്ട് ചെയ്യുന്നതാവും നല്ലത്.
  • Last Name, First Name, Middle Name എന്നിവ കൃമത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നല്‍കിയത് പോലെത്തന്നെ നല്‍കുക. ഇത് കൃത്യമായി അറിയില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് PAN നമ്പരും Verification Code ഉം എന്‍റര്‍ ചെയ്താല്‍ ഇവ കൃത്യമായി ലഭിക്കും.

അതിന് താഴെയുള്ള Option 1, Option 2 എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മാത്രം ഡാറ്റ എന്‍റര്‍ ചെയ്താല്‍ മതി. ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചിട്ടുള്ളതാണെങ്കില്‍ Option 1 ഉപയോഗിച്ചാല്‍ മതി. നികുതി നേരിട്ട് ബാങ്കില്‍ അടച്ചതാണെങ്കില്‍ Option 2 ഉപയോഗിക്കാം.

Option 1 ല്‍ TAN of Deductor എന്നതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ നല്‍കുക. ഗസറ്റഡ് ഉദ്യോഗസ്ഥരാണെങ്കില്‍ അവരുടെ ട്രഷറിയുടെ TAN നമ്പര്‍ നല്‍കുക.

Type of Deduction എന്നതില്‍ TDS Salary എന്ന് സെലക്ട് ചെയ്യുക.

Month-Year എന്നതിന് നേരെ തൊട്ട് മുമ്പ് അവസാനിച്ച ക്വാര്‍ട്ടറില്‍ നിങ്ങള്‍ നികുതി അടച്ച ഏതെങ്കിലും ഒരു മാസവും വര്‍ഷവും സെലക്ട് ചെയ്യുക. നിലവിലുള്ള ക്വാര്‍ട്ടര്‍ പരിഗണിക്കാത്തതിന് കാരണം ഈ ക്വാര്‍ട്ടറിലെ ടി.ഡി.എസ് ഫയല്‍ ചെയ്തിട്ടുണ്ടാകില്ല. ടി.ഡി.എസ് ഫയല്‍ ചെയ്താല്‍ മാത്രമേ അത് ഡാറ്റാബേസില്‍ ലഭ്യമാകൂ.

TDS/TCS Amount എന്നതിന് നേരെ മുകളില്‍ സെലക്ട് ചെയ്ത മാസത്തില്‍ അടച്ച നികുതി ചേര്‍ക്കുക. തുക ചേര്‍ക്കുമ്പോള്‍ ദശാംശ സ്ഥാനങ്ങളില്‍ രണ്ട് പൂജ്യം ചേര്‍ക്കണം. ഉദാ. 500 എന്നത് 500.00 എന്നാണ് ചേര്‍ക്കേണ്ടത്

Option 2 ആണ് ഉപയോഗിക്കുന്നതെങ്കില്‍ അസസ്മെന്‍റ് ഇയര്‍ സെലക്ട് ചെയ്ത നികുതി അടച്ച ചലാനിന്‍റെ സീരിയല്‍ നമ്പരും തുകയും ചേര്‍ക്കുക.

അതിന് ശേഷം ചിത്രത്തില്‍ തെളിഞ്ഞ വെരിഫിക്കേഷന്‍ കോഡ് ചേര്‍ത്ത് Proceed ബട്ടണ്‍ അമര്‍ത്തുക.


തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ അഡ്രസും ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും നല്‍കുക. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നി തെറ്റരുത്. ഇത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിന് നിര്‍ബന്ധമാണ്. ഈ വിന്‍ഡോയില്‍ ചുകന്ന നക്ഷത്രങ്ങള്‍ കാണിച്ച ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം. എല്ലാം എന്‍റര്‍ ചെയ്ത് Next ബട്ടണ്‍ അമര്‍ത്തുക.

അടുത്ത വിന്‍ഡോയില്‍ പാസ്‍വേര്‍ഡ് എന്‍റര്‍ ചെയ്യുക. കുറഞ്ഞത് 8 ക്യാരക്റ്ററുകള്‍ വേണം, അക്കങ്ങളും അക്ഷരങ്ങളും ഉണ്ടായിരിക്കണം, കൂടാതെ ഒരു ക്യാപ്പിറ്റല്‍ ലെറ്ററെങ്കിലും ഉണ്ടായിരിക്കണം.

അതിന് ശേഷം ഒരു സെക്യൂരിറ്റി ക്വസ്റ്റ്യന്‍ സെലക്ട് ചെയ്ത് അതിന് ഓര്‍ത്ത് വെക്കാവുന്ന ഒരു ഉത്തരവും നല്‍കുക. പാസ്‍വേര്‍ഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യുന്നതിന് ഇത് ആവശ്യമാണ്.

അതിന് ശേഷം Create Account എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

രജിസ്ട്രേഷന്‍ പൂര്‍ണ്ണമായെങ്കില്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന മെസേജ് ലഭിക്കും. കൂടാതെ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള Activation Code 1 ഇ-മെയിലിലേക്കും Activation Code 2 മൊബൈലിലേക്ക് SMS ആയും അയച്ചു തരും. രജിസ്ട്രേഷന്‍ കഴിഞ്ഞ് 24 മണിക്കൂറിനകം ആക്ടിവേഷന്‍ ചെയ്തിരിക്കണം.

നിങ്ങള്‍ ഇ-മെയില്‍ തുറന്നാല്‍ TDS Intimation എന്ന സബ്ജക്ടോടു കൂടി TRACES ല്‍ നിന്നും താഴെ കാണിച്ച തരത്തില്‍ ഒരു ഇ-മെയില്‍ വന്നിരിക്കും. ഇതില്‍ Activation Code 1 എന്നതിന് നേരെ കാണുന്ന കോഡ് നോട്ട് ചെയ്ത് വെക്കുക. അതല്ലെങ്കില്‍ കര്‍സറുപയോഗിച്ച് കോപ്പി ചെയ്യുക. എന്നിട്ട് അതിന് മുകളില്‍ കാണുന്ന Activation Link to activate account എന്നതിന് നേരെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ User ID (Tax Payer യൂസര്‍ ഐ.ഡി എല്ലായ്പ്പോഴും അവരവരുടെ PAN നമ്പര്‍ ആയിരിക്കും), ഇ-മെയിലില്‍ വന്ന Activation Code 1, മൊബൈലില്‍ വന്ന Activation Code  2 എന്നിവ എന്‍റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുന്നതോട് കൂടി Activation Successful എന്ന മെസേജ് ലഭിക്കും.

How to Register in TRACES Reviewed by alrahiman on 7/12/2017 Rating: 5

No comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.