Top Ad unit 728 × 90

Latest News

recent

Plus One Second Allotment

ഏകജാലക രീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തെയും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂണ്‍ 29, 30, ജൂലൈ ഒന്ന് തീയതികളില്‍ നടക്കും. താല്ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതാത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂലൈ എട്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഈ അലോട്ട്‌മെന്റോടുകൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്. എസ്.എസ്.എല്‍.സി സേ പാസ്സായവര്‍ക്കും, സി.ബി.എസ്.സിയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുളള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 14 മുതല്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാവുന്നതാണ്.
ഇതു വരെ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷ നല്‍കാവുന്നതാണ്. ഇതിനു വേണ്ടി ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ ജൂലൈ 8 ന് പ്രസിദ്ധീകരിക്കുന്നതാണ്. അന്ന് തന്നെ സ്കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.

Second Allotment ResultInstruction for Students
Plus One Second Allotment Reviewed by alrahiman on 6/28/2015 Rating: 5

Post Comment

No comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.