2014-15 അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനുള്ള ആക്സസ് സോഫ്റ്റ്‍വെയര്‍. വിദ്യാര്‍ത്ഥികളുടെ ഒട്ടുമിക്ക വിവരങ്ങളും സോഫ്റ്റ്‍വെയറില്‍ അടങ്ങിയിട്ടുണ്ട്. അഡ്മിഷന്‍ നമ്പര്‍, രക്ഷിതാവിന്‍റെ പേര് തുടങ്ങി വളരെ ചുരുങ്ങിയ വിരവരങ്ങള്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. എല്ലാ വിദ്യാര്‍ത്ഥികളുടെയും ടി.സി ഒരുമിച്ചും വേണമെങ്കില്‍ ഓരോന്നായും പ്രിന്‍റ് ചെയ്യാനുളള സൗകര്യമുണ്ട്. ഏകജാലക സംവിധാനത്തില്‍ സ്കൂള്‍ ട്രാന്‍സ്ഫര്‍ വഴി പോകുന്നവര്‍ക്കും പഴയ വിദ്യാര്‍ത്ഥികള്‍ക്കും ടി.സി നല്‍കുന്നതിന് ഇന്‍സ്റ്റാന്‍റ് ടി.സി സൗകര്യം. നിര്‍ദ്ദേശങ്ങള്‍ മലയാളത്തില്‍. പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടെ ടി.സി തത്കാലം ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യം... ടി.സി യുടെ ഓഫീസ് കോപ്പി ബൈന്‍ഡ് ചെയ്ത് പുസ്തകമാക്കി സൂക്ഷിക്കുന്നതിനുള്ള ലേ-ഔട്ടോടു കൂടി തയ്യാറാക്കിയത്.
No comments: