Upload Photo In SPARK

എന്നാല്‍ ഈ രീതിയില്‍ ഫോട്ടോയും ഒപ്പും അപ്‍ലോഡ് ചെയ്യുന്നതിന് പലരും പരാജയപ്പെടുകയാണുണ്ടായത്. കാരണം അപ്‍ലോഡു ചെയ്യുന്ന ഫയലുകള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളുടെ സങ്കീര്‍ണ്ണതകളാണ്. ഫയല്‍ സൈസ് ക്രമീകരിക്കുന്നതിന് സ്പാര്‍ക്കിന്‍റെ തന്നെ ഒരു Resizing Tool ലഭ്യമാണെങ്കിലും ഇതും പലര്‍ക്കും വിജയകരമായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.
ഇതുമായി ബന്ധപ്പെട്ട നിരന്തരമായി ആവശ്യങ്ങള്‍ ഉയര്‍ന്നതുകൊണ്ടാണ് ഈ വൈകിയ വേളയില്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത്
അധികം സങ്കീര്‍ണ്ണതകളില്ലാതെ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ആര്‍ക്കും അവരവരുടെ ഫോട്ടോ സ്വന്തമായി അപ്‍ലോഡ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിവരിക്കുന്നു. ഒരു കാര്യം ഉറപ്പു തരുന്നു. ഈ രീതി ഉപയോഗിച്ച് നൂറു കണക്കിന് ഫോട്ടോ അപ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചതില്‍ ഒന്നും തന്നെ ഇതു വരെ പരാജയപ്പെട്ടിട്ടില്ല.
ഈ ഫോട്ടോ അപ്‍ലോഡിങ്ങിനെ ലളിതമായ 3 ഘട്ടങ്ങളാക്കി തിരിക്കാം
- Crop Photo
- Adjust File Size
- Adjust DPI
ഇനി ഇതിലെ ഓരോ ഘട്ടവും ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിവരിക്കുന്നു.
1) Crop Photo
വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന അഡോബ് ഫോട്ടോഷോപ്പില്‍ ഫോട്ടോ ക്രോപ്പ് ചെയ്യുന്ന രീതിയാണ് ഇവിടെ വിശദീകരിക്കുന്നത്. ഇപ്പോള്‍ തന്നെ ഫോട്ടോഷോപ്പ് തനിക്കറിയില്ല എന്ന് പറഞ്ഞ് ആരും പിറകോട്ട് പോകരുത്. അത്രക്കും ലളിതമായിട്ടാണ് ഇവിടെ വിശദീകരിച്ചിട്ടുള്ളത്.
1) ആദ്യമായി ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്ത് File മെനുവിലെ Open എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് താങ്കള്‍ ഉദ്ദേശിക്കുന്ന ഫോട്ടോ ഓപ്പണ്‍ ചെയ്യുക. അത് ഏത് വലിപ്പത്തിലുള്ളതോ ആയിക്കോട്ടെ. സ്കാന്‍ ചെയ്തതാകണമെന്ന് നിര്‍ബന്ധമില്ല. നിങ്ങളുടെ മൊബൈലില്‍ എടുത്ത ഫോട്ടോ ആണെങ്കില്‍ പോലും അപ്‍ലോഡു ചെയ്യാവുന്നതാണ്.
2) ഫോട്ടോ ഓപ്പണ്‍ ചെയ്തതിന് ശേഷം ഫോട്ടോഷോപ്പിലെ ടൂള്‍ബാറില്‍ നിന്ന് ക്രോപ്പ് ടൂള്‍ സെലക്ട് ചെയ്യുക. ഈ ടൂള്‍ സെലക്ട് ആയിക്കഴിഞ്ഞാല്‍ മെനുബാറിന് താഴെയായി ഇതിന്‍റെ അളവുകള്‍ നല്‍കാനുള്ള കോളങ്ങള്‍ പ്രത്യക്ഷപ്പെടും. അതില്‍ Width എന്നതിന് നേരെ 2.5cm എന്നും Height എന്നതിന് നേരെ 3.5cm എന്നും (ഇവിടെ cm എന്ന് കൊടുക്കാന്‍ വിട്ടു പോകരുത്. കാരണം താങ്കളുടെ ഫോട്ടോഷോപ്പിന്‍റെ ഡിഫാള്‍ട്ട് സ്കെയില്‍ മറ്റൊന്നാണെങ്കില്‍ അതായിട്ട് പരിഗണിക്കും) Resolution എന്നതിന് നേരെ 150 എന്നും നല്കുക. (താഴെ ചിത്രം ശ്രദ്ധിക്കുക)

3) അതിന് ശേഷം ക്രോപ്പ് ടൂള്‍ ഉപയോഗിച്ച് നിങ്ങള്‍ തുറന്ന് വെച്ചിട്ടുള്ള ഫോട്ടോയുടെ മുകളിലായി മുഖം മുഴുവനായി ഉള്‍ക്കൊള്ളത്തക്ക രീതിയില്‍ ഒരു ചതുരം വരയ്ക്കുക. ചതുരം വരച്ചതിന് ശേഷം അത് നമ്മുടെ ഇഷ്ടാനുസരണം നീക്കി വെക്കാവുന്നതാണ്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഫോട്ടോ ആയി എങ്കില്‍ എന്‍റര്‍ കീ അമര്‍ത്തി ക്രോപ്പിംഗ് അപ്ലൈ ചെയ്യാവുന്നതാണ്. എന്‍റര്‍ കീ അമര്‍ത്തുന്നതോടു കൂടി ഫോട്ടോയില്‍ ആവശ്യമില്ലാത്ത ഭാഗങ്ങളെല്ലാം ഒഴിവാക്കി 2.5 X 3.5 സൈസിലുള്ള ഒരു ഫോട്ടോ ആയി മാറിയതായി കാണാം. ഇതോടെ ക്രോപ്പിംഗ് എന്ന ഘട്ടം അവസാനിക്കുന്നു.
നിങ്ങളുടെ കൈവശമുള്ള ഗ്രൂപ്പ് ഫോട്ടോകളില്‍ നിന്ന് പോലും ഒരാളുടെ ഫോട്ടോ മാത്രമായി താഴെ കാണിച്ച പോലെ ക്രോപ്പ് ചെയ്തെടുക്കാവുന്നതാണ്.
2) Adjust File Size
ഈ ഘട്ടത്തില്‍ ഫയലിന്‍റെ വലിപ്പം 12 KB യില്‍ കൂടാതെ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടി ആദ്യം ഫോട്ടോ ഷോപ്പിന്‍റെ ഫയല്‍ മെനുവിലെ Save For Web...എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ വലതുഭാഗത്ത് മുകളിലായി ഫയല്‍ ടൈപ്പ് JPEG എന്ന് തന്നെയെന്ന് ഉറപ്പിക്കുക. അല്ലെങ്കില്‍ ഇതാക്കി മാറ്റുക.
അടുത്തതായി ഈ സ്ക്രീനിന്‍റെ ഇടതുഭാഗത്ത് താഴെയായി ഫയല്‍ സേവ് ചെയ്യുമ്പോള്‍ വരാവുന്ന സൈസ് കിലോ ബൈറ്റ്സായി കാണിക്കും. ഇത് 12 ല്‍ കൂടാന്‍ പാടില്ല. കൂടുതലാണെങ്കില്‍ വലത് ഭാഗത്ത് മുകളിലായി Quality എന്നെഴുതിയ ഒരു ആരോ മാര്‍ക്ക് കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ Quality കുറയ്ക്കാനും കൂട്ടാനും കഴിയുന്ന ഒരു സ്ലൈഡര്‍ കാണാം. ഇത് പിറകോട്ട് വലിച്ച് Quality കുറയ്ച്ചാല്‍ താഴെ ഫയല്‍ സൈസും കുറയുന്നത് ശ്രദ്ധിക്കുക.
അങ്ങനെ ഫയല്‍ സൈസ് 12 kb യില്‍ താഴെ വരുന്നത് വരെ Quality കുറയ്ക്കുക. കൃത്യമായി 12 വേണമെന്നില്ല. 10 നും 12 നും ഇടയിലാകുന്നതാണ് ഉത്തമം. ഇങ്ങനെ ഫയല്‍ സൈസ് അഡ്ജസ്റ്റ് ചെയ്ത് നിറുത്തിയതിന് ശേഷം ഈ വിന്‍ഡോയുടെ ഏറ്റവും മുകളില്‍ കാണുന്ന SAVE ബട്ടണ്‍ അമര്‍ത്തി അനുയോജ്യമായ ഒരു ഫോള്‍ഡറില്‍ ഒരു പേര് നല്‍കി ഫയല്‍ സേവ് ചെയ്യുക. ഈ ഉദാഹരണത്തില്‍ ഞാന്‍ ഈ ഫയല്‍ Desktop ല്‍ Spark Photo എന്ന പേരിലാണ് സേവ് ചെയ്തിട്ടുള്ളത്.
ഇതോടെ രണ്ടാം ഘട്ടം കഴിഞ്ഞു.
3) Adjust DPI
നമ്മള്‍ ഒന്നാം ഘട്ടത്തില്‍ ക്രോപ്പ് ചെയ്യുമ്പോള്‍ ഫയലിന്‍റെ റെസല്യൂഷന്‍ 150 എന്ന് നല്‍കിയിരുന്നെങ്കിലും രണ്ടാം ഘട്ടത്തില്‍ ഫയല്‍ സൈസ് 12 kb ആയി കുറച്ചപ്പോള്‍ DPI ഇതിനോടനുബന്ധിച്ച് 150 ല്‍ കുറഞ്ഞിരിക്കും. ഇനി ഫയല്‍ സൈസ് കൂടാതെ തന്നെ DPI വര്‍ദ്ധിപ്പിക്കുന്നതിന് നമ്മള്‍ FSResizer എന്ന മറ്റൊരു ഫയല്‍ റിസൈസിംഗ് ടുള്‍ ഉപയോഗിക്കുന്നു. ഇത് തികച്ചും സൗജന്യമാണ്.
ഇത് ഒരു സിപ്പ് ഫയലാണ്. ഈ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ 6 ഫയലുകള്‍ കാണാന്‍ കഴിയും. ഇതില്‍ FSResizer എന്ന അപ്ലിക്കേഷന്‍ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക.
ഇതിന്‍റെ ഇടത് ഭാഗത്ത് കാണുന്ന ഫയല്‍ ബ്രൌസിംഗ് വിന്‍ഡോയിലൂടെ നമ്മള്‍ നേരത്തെ സൈസ് കുറച്ച് സേവ് ചെയ്തിട്ടുള്ള ഫയല്‍ സെലക്ട് ചെയ്ത് മധ്യഭാഗത്ത് ആദ്യമായി കാണുന്ന Add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഈ ഫയല്‍ വലത് ഭാഗത്ത് കാണുന്ന വിന്‍ഡോയിലേക്ക് ചേര്‍ക്കപ്പെട്ടതായി കാണാം.
ഇനി അതിന് താഴെ കാണുന്ന Output Folder എന്നതിന് നേരെ കാണുന്ന ബ്രൌസ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് നമ്മള്‍ അവസാനമായി അപ്‍ലോഡ് ചെയ്യുന്നതിന് ലഭിക്കുന്ന ഫയല്‍ ഏത് ഫോള്‍ഡിറില്‍ സേവ് ചെയ്യണം എന്നത് സെലക്ട് ചെയ്യുക.
അതിന് ശേഷം താഴെ കാണുന്ന Use Advanced Option എന്നതിന്‍റെ തുടക്കത്തില്‍ കാണുന്ന ബോക്സില്‍ ടിക് രേഖപ്പെടുത്തുക. അപ്പോള്‍ അതിന് നേരെ Advanced Option എന്ന ഒരു ബട്ടണ്‍ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Advanced Option എന്ന വിന്‍ഡോ തുറക്കും. ഇതില്‍ ഒരു പാട് ഓപ്ഷന്‍ ടാബുകള്‍ കാണാവുന്നതാണ്. പക്ഷെ ഇവിടെ നമ്മുടെ ആവശ്യത്തിനായി DPI എന്ന ഒരു ടാബ് മാത്രം ഉപയോഗിച്ചാല്‍ മതി. ഈ ടാബില്‍ ക്ലിക്ക് ചെയ്ത് Change DPI എന്ന ബോക്സില്‍ ടിക് രേഖപ്പെടുത്തുക. അപ്പോള്‍ DPI രേഖപ്പെടുത്തുന്നതിനുള്ള രണ്ട് ബോക്സുകള്‍ പ്രത്യക്ഷപ്പെടും ഇതില്‍ രണ്ടിലും 150 എന്ന് രേഖപ്പെടുത്തി OK ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് പഴയ വിന്‍ഡോയിലെത്തും. ആ വിന്‍ഡോയിലെ Convert എന്ന ബട്ടണ്‍ അമര്‍ത്തുക. ഇതോടെ ഫയല്‍ കണ്‍വെര്‍ഷന്‍ ആരംഭിക്കും. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും
ഇതില്‍ Done എന്ന ബട്ടണ്‍ അമര്‍ത്തുക. ഇനി FSResizer ക്ലോസ് ചെയ്യാവുന്നതാണ്. ഇനി നമ്മള്‍ നേരത്തെ FSResizer ല്‍ സൂചിപ്പിച്ച ഫോള്‍ഡര്‍ തുറന്ന് നോക്കുക. അവിടെ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഫോട്ടോ റെഡിയായിരിക്കും.
ഇനി സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത് ഈ ഫോട്ടോ അപ്‍ലോഡ് ചെയ്യുക. ഈ ചുരുങ്ങിയ കാര്യങ്ങള്‍ അതേപടി ചെയ്തുവെങ്കില്‍ പരാജയപ്പെടില്ല.. തീര്‍ച്ച
UPLOADING OF SIGNATURE
സ്പാര്‍ക്കിലേക്ക് ഒപ്പ് അപ്‍ലോഡ് ചെയ്യുന്നതിന് ഇതേ നടപടി ക്രമങ്ങള്‍ തന്നെ പിന്‍തുടര്‍ന്നാല്‍ മതി. ഒറ്റ വ്യത്യാസം മാത്രം വരുത്തിയാല്‍ മതി. ഒന്നാം ഘട്ടത്തില്‍ ക്രോപ്പ് ടൂളിന്‍റെ അളവില്‍ Width എന്നതിന് 3.5 Cm ഉം Height എന്നതില്‍ 1.5 Cm ഉം നല്‍കിയാല്‍ മതി.... ബാക്കിയെല്ലാം ഫോട്ടോയ്ക്ക് ചെയ്തത് പോലെ തന്നെ ചെയ്താല്‍ മതി...
Upload Photo In SPARK
Reviewed by alrahiman
on
5/02/2015
Rating:

Correct information in the apt time. Needful Helpful. Fine. Welldone. God bless U
ReplyDeleteGood one. Keep going
ReplyDeletePhoto and Signature resizing in SPARK is made very easy now
ReplyDeleteNo need Photoshop or any other software
Resizing can be done within one minute like PSC photo resizing