Password Reset in Spark
സ്പാര്‍ക്ക് അതിന്‍റെ സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന മറ്റൊരു പദ്ധതിയാണ് Online Password Reset. മുമ്പ് പാസ്‍വേര്‍ഡ് ബ്ലോക്കായിക്കഴിഞ്ഞാല്‍ ഇ-മെയില്‍ അയച്ച് മറുപടിക്ക് കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും സെക്കന്‍റുകള്‍ക്കുള്ളില്‍ നമുക്ക് തന്നെ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെടുക്കാം. സ്പാര്‍ക്കിന്‍റെ ഇത്തരം സേവനങ്ങളെ നമുക്ക് അഭിനന്ദിക്കാം..
സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, ജനന തീയതി എന്നിവ കൃത്യമാണെങ്കില്‍ മാത്രമേ Online Password Reset കൃത്യമായി നടക്കുകയുള്ളൂ.
പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിന് തുടര്‍ന്ന് വായിക്കുക
1) സ്പാര്‍ക്കിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ PEN നമ്പരും Password ഉം നല്‍കുന്ന ബോക്സുകള്‍ക്ക് താഴെയായി കാണുന്ന Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2) തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ PEN, Date of Birth, Email Address എന്നിവ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.
3) തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും. മൊബൈല്‍ നമ്പര്‍ കൃത്യമാണെങ്കില്‍ Verify ബട്ടണ്‍ അമര്‍ത്തുക. ഈ സമയം മൊബൈല്‍ താങ്കളുടെ കൈവശം ഉണ്ടായിരിക്കണം.
4) ഇപ്പോള്‍ താങ്കളുടെ മൊബൈലിലേക്ക് ഒരു OTP (One Time Password) എസ്.എം.എസ് ആയി അയച്ചു തരും. അല്പ സമയം കാത്തിരുന്നിട്ടും OTP മെസേജ് വന്നില്ലെങ്കില്‍ Regenerate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. SMS ആയി ലഭിക്കുന്ന OTP വിന്‍ഡോയില്‍ കാണുന്ന Enter One Time Password എന്ന ബോക്സില്‍ എന്‍റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക.
5) തുടര്‍ന്ന് പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും. രണ്ട് ബോക്സുകളിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന പുതിയ പാസ്‍വേര്‍ഡ് തീര്‍ത്തും സമാനമായ രീതിയില്‍ എന്‍റര്‍ ചെയ്യുക. പാസ്‍വേര്‍ഡ് തെരഞ്ഞെടുക്കുന്നത് പ്രസ്തുത വിന്‍ഡോയില്‍ വലതുവശത്ത് നല്‍കിയ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കണം. അതിന് ശേഷം Confirm ബട്ടണ്‍ അമര്‍ത്തുക
6) കൃത്യമായി പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെങ്കില്‍ ഈ വിന്‍ഡോയുടെ താഴ്ഭാഗത്തായി Password has been changed successfully എന്ന മെസേജ് ചുകന്ന അക്ഷരത്തില്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ വിന്‍ഡോ ക്ലോസ് ചെയ്ത് സ്പാര്‍ക്ക് ലോഗിന്‍ പേജില്‍ PEN നമ്പരും പുതിയ പാസ്‍വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. എന്നാല്‍ പലരും ഈ മേസേജ് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും New Password എന്‍റര്‍ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു.
Password Reset in Spark
Reviewed by alrahiman
on
5/01/2014
Rating:

THANK YOU VERY MUCH FOR YOUR KIND UPDATION. NEEDLESS TO SAY YOU ARE MAKING WORTHFUL SERVICE.ALL THE BEST.
ReplyDeleteThank U sir. This is helpfull to all HMs. Wish U all the best.
ReplyDeletethis is post which highlight the meaning of real help
ReplyDeleteThis post high light the meaning of help
ReplyDeletei have reset my password. but when i tried to log in using the new password, a message is shown "your account has been terminated". why it happens?
ReplyDeleteThank you sir, You r doing a wonderful job for all.It is really great
ReplyDeletehow to the salary (period 6/2014 to 1/2016) to merge the PF and how it process
ReplyDeleteThese files will tell your computer which password you set, and will then allow it to compare against this stored password when you try and log in. reset windows 10 password
ReplyDelete